ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹെറിറ്റേജ് മ്യൂസിയം തുറന്നു
text_fieldsമുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിലെ ഹെറിറ്റേജ് മ്യൂസിയം നാടിന് സമർപ്പിച്ചു. ദേശത്തിന്റെ പൈതൃകവും ചരിത്രവും വിദ്യാർഥികൾക്ക് നേരനുഭവമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് മ്യൂസിയം.
നാടിന്റെ ചരിത്രശേഷിപ്പുകളുടെ അപൂർവ ശേഖരങ്ങൾ സൂക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ സ്കൂളിലെ ചരിത്ര വിഭാഗമാണ് ഹെറിറ്റേജ് മ്യൂസിയം ഒരുക്കിയത്.
പൗരാണിക നാണയങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ, നന്നങ്ങാടി, ലിഖിതങ്ങൾ തുടങ്ങി ചരിത്രപ്രധാനമായ വസ്തുക്കളുടെ ശേഖരം ഇവിടെ സൂക്ഷിക്കും. ചരിത്രപഠനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും. പൈതൃക മ്യൂസിയം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. മാനേജർ സുബൈർ കൊടപ്പന ഇ.ടിക്ക് ഉപഹാരം നൽകി. മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. പൊറ്റശ്ശേരിയുടെ ശിൽപങ്ങളും ഗ്രാനൈറ്റ് ചിത്രങ്ങളും മ്യൂസിയത്തിന് സംഭാവന ചെയ്ത പത്നി ജനനിയെ ആദരിച്ചു. അലവി എ. അച്ചുതൊടിക റിപ്പോർട്ട് അവതരിപ്പിച്ചു.
കൗൺസിലർമാരായ മധു, ഗഫൂർ, റംല ഗഫൂർ, പി.ടി.എ. പ്രസിഡൻറ് കെ.പി.യു അലി, വൈസ് പ്രസിഡൻറ് ഉമ്മു ശബീബ, പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, കെ.പി. അഹമ്മദ് കുട്ടി, പി.ടി. കുഞ്ഞാലി, പി.കെ. അബ്ദുറസാഖ്, ബന്ന ചേന്ദമംഗലൂർ, കെ.സി. അൻവർ, പി. ശറഫുദ്ദീൻ, എ.പി. അബ്ദുൽ ജബ്ബാർ, ഡോ. വി. അബ്ദുൽ ജലീൽ, വിദ്യാർഥി പ്രതിനിധി നിമ്രാസ് പർവിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.