മാതൃവിദ്യാലയത്തിന് ഉപഹാരമായി പൂർവവിദ്യാർഥികളുടെ ഓപൺ ഓഡിറ്റോറിയം
text_fieldsചേന്ദമംഗല്ലൂർ: മാതൃവിദ്യാലയത്തിന് ഓപൺ എയർ ഓഡിറ്റോറിയം സമ്മാനിച്ച് നാൽപത്തിനാല് വർഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികൾ. ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ 1980 എസ്.എസ്.എൽ.സി ബാച്ചാണ് ഓഡിറ്റോറിയവും സ്‌റ്റേജും അടങ്ങുന്ന '80 സ്ക്വയർ' സമ്മാനിച്ചത്. ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം.പി 80 'സ്ക്വയർ സ്കൂളിന് തുറന്നു കൊടുത്തു.
സ്റ്റേജിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു. മാധ്യമം മീഡിയവൺ ഗ്രൂപ്പ് എ ഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഡോ: കെ. ആലികുട്ടി അധ്യക്ഷതവഹിച്ചു. ഇ പി മെഹറുന്നീസ അൻവർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ സാറ കൂടാരം ഗഫൂർ മാസ്റ്റർ പി.ടി.എ പ്രസിഡണ്ട് അഡ്വ ഉമർ പുതിയോട്ടിൽ സ്കൂൾ പ്രിൻസിപ്പാൾ ഇ.അബ്ദുറഷീദ്, ടി. അബ്ദുല്ല മാസ്റ്റർ ഒ.ശരീഫുദ്ദീൻ കെ.പി.യു അലി ,എം. ബഷീർ മാസ്റ്റർ' ഡോഹസ്ബുല്ല ബന്ന ചേന്ദമംഗല്ലൂർ, എന്നിവർ സംസാരിച്ചു ഓപൺ ഓഡിറ്റോറിയം ഡിസൈൻ ചെയ്ത എഞ്ചിനിയർ ഫാസിൽ അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സ്വാഗതവും കൺവീനർ എ.എം നാദിറ നന്ദിയും പറഞ്ഞു. മനോഹരമായ സ്റ്റേജും കരിങ്കൽ പാകിയ വിശാലമായ ഓപ്പൺ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉൾക്കൊള്ളുന്നതാണ് ഓപ്പൺ ഓഡിറ്റോറിയം. ഹൈസ്കൂൾ കെട്ടിടത്തിന്റെ പുറകിലെ കാടുമൂടി കിടന്ന പാറകെട്ടാണ് പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നാല് മാസം കൊണ്ട് മനോഹര ഉദ്യാനവും ഓഡിറ്റോറിയവുമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.