ഗസ്സയിൽ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനം - ഒ. അബ്ദുറഹ്മാൻ
text_fieldsചേന്ദമംഗലൂർ: ഫലസ്തീനിലെ ഗസ്സയിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ലോകത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഇതിനെതിരെ പ്രതികരിക്കണമെന്നും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. തനിമ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചിന്താസഹവാസം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിലും മാനവികതയിലും ഊന്നിയ പരിഹാരമാണ് പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏകവഴി. തികഞ്ഞ വംശീയതയിൽ നിർമിക്കപ്പെട്ട ഇസ്രായേലിന് അത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വ്യക്തികളുമായി എഴുത്തുകാർ നടത്തുന്ന മുഖാമുഖം ചിന്താസഹവാസത്തിന്റെ ഭാഗമായി നടന്നു. സംസ്ഥാന രക്ഷാധികാരി എൻ.എം. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, പി.ടി. കുഞ്ഞാലി, ജമീൽ അഹമ്മദ് എന്നിവർ സംസാരിച്ചു. ഒ. അബ്ദുറഹ്മാന് തനിമ കലാസാഹിത്യവേദിയുടെ ആദരം ആദം അയ്യൂബ് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.