നഗരസഭ കൗൺസിൽ അംഗീകാരം നൽകി: ബഹുനില പാർക്കിങ് പ്ലാസകൾ നിർമിക്കാൻ നടപടി
text_fieldsകോഴിക്കോട്: നഗരത്തിൽ രണ്ടിടത്ത് ബഹുനില റോബോട്ടിക് പാർക്കിങ് പ്ലാസ നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. ഇ.എം.എസ് സ്റ്റേഡിയം, മാനാഞ്ചിറ കിഡ്സൺ കോർണർ എന്നിവിടങ്ങളിലുള്ള നഗരസഭയുടെ സ്ഥലത്താണ് ബി.ഒ.ടി വ്യവസ്ഥയിൽ അത്യാധുനിക പാർക്കിങ് പ്ലാസ നിർമിക്കുന്നത്. കാഞ്ചിക്കോെട്ട സ്റ്റാർട്ടപ്പായ നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനായി നഗരസഭ െതരഞ്ഞെടുത്തത്. കിഡ്സൺ കോർണറിൽ 22.70 സെൻറ് സ്ഥലത്ത് നിർമിക്കുന്ന ബഹുനില പ്ലാസയിൽ കുറഞ്ഞത് 320 കാറുകളും 180 സ്കൂട്ടറുകളും പാർക്കുചെയ്യാം. 136 സെൻറ് സ്ഥലത്ത് നിർമിക്കുന്ന സ്റ്റേഡിയം പാർക്കിങ് പ്ലാസയുടെ ചെലവ് 116.6 കോടിയാണ് പ്രാഥമികമായി കണക്കാക്കിയത്. ഇവിടെ 640 കാറും 800 സ്കൂട്ടറുകളും പാർക്കുചെയ്യാം. രണ്ടിടങ്ങളിലും വാണിജ്യാവശ്യങ്ങൾക്കും സ്ഥലമുണ്ടാകും.
പദ്ധതിയുടെ ട്രാൻസാക്ഷൻ അൈഡ്വസറി സർവിസിനായി സെൻറർ ഫോർ മാനേജ്മെൻറ് ആൻഡ് ഡവലപ്മെൻറിനെ സർക്കാർ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്്.
നഗരസഭയുടെ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകുക മാത്രമാണ് ചെയ്യുന്നത്. പാട്ടത്തുകയായി ഒരുകോടി രൂപ വീതം എല്ലാ വർഷവും നഗരസഭക്ക് ലഭിക്കുമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. അതേസമയം ഒരു മുന്‍പരിചയവും സാമ്പത്തിക ഭദ്രതയുമില്ലാത്ത സ്റ്റാര്‍ട്ടപ് കമ്പനിയെ കോടികളുടെ പദ്ധതി ഏല്പിക്കുന്നതിൽ പ്രതിപക്ഷ അംഗങ്ങൾ ആശങ്ക അറിയിച്ചു. കിഫ്ബിയുടെ അംഗീകാരം ലഭിച്ച കോതി ആധുനിക അറവുശാലയുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഇംപാക്ട് കേരളയുമായി ധാരണപത്രം ഒപ്പുവെക്കും. 10 കോടി ചെലവിൽ 1.15 ഏക്കറിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതി പുനരാലോചിക്കണമെന്ന് യു.ഡി.എഫിലെ സി. അബ്ദുറഹിമാന് ആവശ്യപ്പെട്ടു. പാളയം സബ്വേ പുനര്‍നിര്‍മിച്ച് പരിപാലിക്കുന്നതിന് മാക് സോള്‍ ആഡ് സൊലൂഷന്‍സിന് പത്ത് വര്‍ഷത്തേക്ക് കരാര്‍ നല്കി. ആദ്യത്തെ മൂന്നുവര്‍ഷം 1.10 ലക്ഷം രൂപയും അതിന് ശേഷം ഓരോ വര്‍ഷവും 1.6 ലക്ഷം രൂപയും കോര്പറേഷന് നല്‍കണം. സബ് വേയില്‍ ആറ് ചെറിയ കടകള്‍ സ്ഥാപിക്കാം.
മഹിളമാൾ: യൂണിറ്റി ഗ്രൂപ്പിന് വൈദഗ്ധ്യമില്ല
മാള്‍ നടത്തുന്ന യൂണിറ്റി ഗ്രൂപ്പിന് വൈദഗ്ധ്യമില്ലെന്നുകാട്ടി മഹിളാമാള്‍ സംബന്ധിച്ച നഗരസഭ റിപ്പോര്‍ട്ട് കൗണ്‍സില്‍ മുമ്പാകെ സമർപ്പിച്ചു. മാളിെൻറ നടത്തിപ്പിന് പരിചയസമ്പന്നനായ ഒരാളെ നിയമിക്കണം. വാടക 13 ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കി കുറക്കാന്‍ ഉടമ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, പത്തുമാസത്തെ വാടകയായ 80 ലക്ഷം രൂപ ഒന്നിച്ച് മുന്‍കൂറായി നല്‍കണമെന്നും ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. മാള്‍ വാടക കുറക്കുമ്പോള്‍ സംരംഭകര്‍ക്കും ഇതിെൻറ ഗുണം ലഭിക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് മേയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.