സുഗതോഭാധുരിയുടെ സ്വരമാധുരിയിൽ നഗരം വിസ്മയഭരിതം
text_fieldsകോഴിക്കോട്: മാനം പെയ്ത് തെളിഞ്ഞ സന്ധ്യയിൽ നഗരം സുഗതോഭാധുരിയുടെ സ്വരമാധുരിയിൽ വിസ്മയഭരിതരായി. ലോകപ്രശസ്ത മാൻഡലിൻ വാദകൻ ഒരിക്കൽ കൂടി കോഴിക്കോടിെൻറ നാദഹൃദയങ്ങളെ വ്യത്യസ്തവും അനുഭൂതിദായകവുമായ സംഗീതനിമിഷങ്ങളിലേക്ക് കൊണ്ടുേപായി. കോഴിക്കോടിെൻറ സമ്പന്നമായ ഹിന്ദുസ്ഥാനി സംഗീതപാരമ്പര്യം വീണ്ടെടുക്കാനായി രൂപവത്കരിച്ച വൈഖരിയുടെ ആഭിമുഖ്യത്തിലാണ് സുഗതോഭാധുരിയുടെ സംഗീതക്കച്ചേരി ഒരുക്കിയത്.
എട്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് താൻ കച്ചേരി അവതരിപ്പിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം മാൻഡലിൻ കൈയിലെടുത്തത്. നാലു മാസം മുമ്പ് മരിച്ച പിതാവിന് അർച്ചനയർപ്പിച്ച് ഡൽഹിയിൽ ധീരോദാത്തസമരം നയിച്ച കർഷകർക്ക് ഈ കച്ചേരി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചു.
രാഗങ്ങളിൽ വിശിഷ്ടമായ മിശ്രശിവരഞ്ജിനി രാഗത്തിൽ ആലാപനം തുടങ്ങിയതോടെ ഭവപ്പകർച്ചകളുടെ കച്ചേരിയായി അതുമാറി. ശിവസ്തുതിയാലാപനത്തിൽ അസാമാന്യഭാവതലങ്ങളിലേക്ക് സദസ്സിനെ കൊണ്ടുപോയ നിമിഷങ്ങൾ. വിഷാദത്തോടൊപ്പം ചേർത്ത സ്വരസങ്കലനങ്ങൾ അവാച്യമായ അനുഭൂതിയുടെ ലോകമാണ് സംഗീതാസ്വാദർക്ക് സമ്മാനിച്ചത്.
ഷഹീൻ പി. നാസർ തബലയും കലാവതി ശ്രീജിത് തംബുരുവും വായിച്ചു. റിച്ച്വേ ഹാളിലായിരുന്നു കച്ചേരി. 2011ൽ മലബാർ മഹോത്സവത്തിൽ കോഴിക്കോട് കടപ്പുറത്ത് സുഗതോഭാധുരി കച്ചേരി നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.