സിവില്‍ സര്‍വിസ് പ്രിലിമിനറി: എത്തിയത് പകുതി പേർ മാത്രം
text_fieldsകോഴിക്കോട്: യു.പി.എസ്.സി യുടെ (യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷൻ ) സര്‍വിസ് പ്രിലിമിനറി പരീക്ഷയില്‍ കോഴിക്കോട്ടെ 16 പരീക്ഷ കേന്ദ്രങ്ങളിലും ഉദ്യോഗാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. അപേക്ഷിച്ചതിൽ പകുതി പേരാണ് പരീക്ഷയെഴുതിയത്. 6912 ൽ രാവിലെ 3130 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഉച്ചക്കുശേഷം നടന്ന രണ്ടാം പേപ്പറിന് 3104 പേരും.
തെര്‍മല്‍ സ്‌കാനിങ്ങിനുശേഷമാണ് വിദ്യാർഥികളെ ഹാളിലേക്ക് കടത്തിവിട്ടത്. മറ്റു സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം, വെസ്റ്റ്ഹിൽ ഗവ.പോളിടെക്‌നിക്, ഗവ.എൻജിനീയറിങ് കോളജ്, സെൻറ് മൈക്കിള്‍സ് ഗേള്‍സ് സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് നടക്കാവ്, മലബാര്‍ ക്രിസ്ത്യന്‍കോളജ്, മലബാര്‍ ക്രിസ്ത്യന്‍കോളജ് എച്ച്.എസ്.എസ്, ഗവ.മോഡല്‍ എച്ച്.എസ്.എസ്, ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്, ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, ആഴ്ചവട്ടം എച്ച്.എസ്.എസ്, എം.എം.വി.എച്ച്.എസ്.എസ് പരപ്പില്‍, മീഞ്ചന്ത എച്ച്.എസ്.എസ്, ബേപ്പൂര്‍ ഗവ.എച്ച്.എസ്.എസ്, ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ് എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍. പയ്യന്നൂരിൽ നിന്ന് കോഴിക്കോേട്ടക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസ് ഏർപ്പെടുത്തിയിരുന്നു.
പലയിടത്തും ഹോട്ടലുകൾ തുറക്കാതിരുന്നത് പരീക്ഷാർഥികൾക്കും കൂടെ വന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.