മരം വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്
text_fieldsരാമനാട്ടുകര: മരം വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി താത്തങ്ങോട്ടിൽ സലാഹുദ്ദീനിന്റെ മകൾ ഫാത്തിമ ഫസ്മിനക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് ഈസ്റ്റ് വൈദ്യരങ്ങാടി കാരക്കുന്ന് റോഡിൽ മരം കടപുഴകി വീണത്.
പുളിക്കൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ വലിയ തേക്കാണ് കടപുഴകിയത്. ഫാത്തിമ ഫസ്മിനയെ ഉടൻ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലേക്ക് പോകുന്ന സമയമായതിനാൽ ഒട്ടേറെ വിദ്യാർഥികൾ കൂടെയുണ്ടായിരുന്നു. മറ്റാർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.