അടുക്കളയിലെ പ്രഷർ കുക്കറിൽ മൂർഖൻ പാമ്പ്
text_fieldsചാലക്കരയിൽവീടിന്റെ അടുക്കളയിലെ പ്രഷർ കുക്കറിൽ
കടന്നുകൂടിയ മൂർഖൻ പാമ്പ്
താമരശ്ശേരി: അടുക്കയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ മൂർഖൻ പാമ്പ്. തച്ചംപൊയിൽ ചാലക്കരയിലാണ് സംഭവം. വീട്ടമ്മ ഭക്ഷണം പാകം ചെയ്യാനായി പ്രഷർ കുക്കർ വെള്ളമൊഴിച്ച് കഴുകാനുളള ശ്രമത്തിനിടെയാണ് അതിനുള്ളിൽ കിടന്നിരുന്ന മൂർഖൻ പാമ്പ് ശ്രദ്ധയിൽപെട്ടത്. പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വിവരം അറിഞ്ഞ് കോരങ്ങാട് സ്വദേശി എം.ടി. ജംഷീദ് സ്ഥലത്തെത്തി മൂർഖനെ പിടികൂടി. പാമ്പിനെ പിടികൂടുന്നതിൽ വിദഗ്ദപരിശീലനം നേടിയ ആളാണ് കോരങ്ങാട് സ്വദേശി ജംഷീദ്. പിടികൂടിയ മുർഖനെ വനം വകപ്പ് അധികൃതർക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.