കൊപ്ര താങ്ങുവില വർധിപ്പിക്കണം -സംസ്ഥാന നാളികേര കർഷക സമിതി
text_fieldsകോഴിക്കോട്: കൊപ്രയുടെ താങ്ങുവില വിർധിപ്പിക്കണമെന്ന് നാളികേര കർഷക സമിതി സംസ്ഥാന ഭാരവാഹികളുടെ യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കർഷകരുടെ ഉത്പാദനചിലവ് കണക്കിലെടുത്താൽ കേന്ദ്രം നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിഗ് തോമറിന് ഫാക്സ് അയക്കാനും യോഗം തീരുമാനിച്ചു.
മുൻ നാളികേര വികസന ബോർഡ് അംഗം പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിഡിയോകോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് എളമന ഹരിദാസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എസ്.സി.എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു, സംസ്ഥന ഭാരവാഹികളയ കെ, മനോഹരൻ നായർ (തിരുവനന്തപുരം) ജയകൃഷ്ണൻ പടനായകത്ത് (പാലക്കാട്), അംബിക ജയകൃഷ്ണൻ, കെ.ജി രവി (കൊല്ലം) വി.കെ ഗംഗാധരൻ (ആലപ്പുഴ), കെ.കെ ജോയ് (കോട്ടയം), മധു ഇഞ്ചിപോയ്ക (പത്തനംതിട്ട), അനസ് നീലാഞ്ജരി (മലപ്പുറം), അഡ്വ. കെ. ജോഷി ഡേവിഡ് (തൃശൂർ)
സി. കൃഷ്ണനുണ്ണി (പാലക്കാട്), ബിനു എം, ദാസ് (ഇടുക്കി), എം. നോബിൾ (കാസർകോട്), ഷേർലി ഫ്രാൻസിസ് (എറണാകുളം), ബിന്ദു കെ. (തൃശൂർ), പ്രതിഭ കെ (കണ്ണൂർ), വി.കെ മെരിഷീബ, കൊല്ലംകണ്ടി വിജയൻ, എം. കുട്ട്യാലി, മുജീബ് കോമത്, പി. ശങ്കരൻ നടുവണ്ണൂർ, ജയസണ്ണി, വിലു ജനാർദ്ദനൻ (കണ്ണൂർ), രാജീവ് പള്ളത്ത്, വൈഷ്ണവ് ശങ്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.