ചൂടാറിയ കാപ്പിപോലെ കോഫീ ഹൗസ്
text_fieldsകോഴിക്കോട്: വിശറി പോലെയുള്ള തൊപ്പി. പച്ചയോ ചുവേപ്പാ വലിയ അരപ്പട്ട. തൂെവള്ള വസ്ത്രവുമണിഞ്ഞ് ചൂടുള്ള മസാലദോശയുമായി മേശക്കരികിലേക്ക് വരുന്ന കോഫീ ഹൗസ് വെയ്റ്റർമാർ. ആദ്യമായി കണ്ട ഇവരെ 'രാജാവേ' എന്ന് ആരോ വിളിച്ചിരുന്നതായി ഒരു കഥയുണ്ട്. കഴിക്കാനെത്തുന്നവരെ രാജാവായി പരിഗണിച്ചിരുന്ന നമ്മുെട സ്വന്തം ഇന്ത്യൻ കോഫീ ഹൗസിന് പഴയ പ്രതാപമില്ല. കോവിഡ് വ്യാപനവും ലോക്ഡൗണും കോഫീ ഹൗസ് പരിസരങ്ങളെ നിശ്ശബ്ദമാക്കി. പൊതുഗതാഗതം നിലച്ചതാണ് ഏറ്റവും തിരിച്ചടിയായത്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലുള്ള ഈ ഭക്ഷണശാലകളിൽ ഏത് സമയത്തും തിരക്കായിരുന്നു. ലോക്ഡൗൺ പിൻവലിച്ചാലും പഴയ അവസ്ഥയിലേക്കെത്താനും നഷ്ടം നികത്താനും ഇനിയും കാത്തിരിക്കേണ്ടി വരും.
കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫീ ഹൗസ് വർക്കേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിക്ക് കീഴിലാണ് കാസർകോട് മുതൽ പാലക്കാട് വരെയുള്ള 31 േകാഫീ ഹൗസുകൾ പ്രവർത്തിക്കുന്നത്. മറ്റിടങ്ങളിൽ തൃശൂർ ആസ്ഥാനമായ െസാസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. നിലവിൽ വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേ തുറക്കുന്നുള്ളൂ.
കോഴിക്കോട്ട് എട്ട് കോഫീ ഹൗസുകളാണുള്ളത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെയും ബീച്ചിൽ കോർപറേഷൻ ഓഫിസ് സമുച്ചയത്തിലെയും കോഫീ ഹൗസ് തുറക്കാറുണ്ട്. മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കും ഡോക്ടർമാർക്കും മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ആശ്വാസകരമാണ്. കോർപറേഷൻ ഓഫിസ് സമുച്ചയത്തിലെ കോഫീ ഹൗസിൽനിന്ന് ജീവനക്കാർക്കടക്കം ഭക്ഷണം ഒരുക്കുന്നുണ്ട്. പാർസൽ സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.
പാർസൽ കച്ചവടം കുറഞ്ഞതോടെയാണ് മറ്റിടങ്ങളിൽ തൽക്കാലത്തേക്ക് അടച്ചിട്ടത്. ഏഴുകോടി രൂപയായിരുന്നു കോവിഡ് ഒന്നാം തരംഗത്തിനുമുമ്പ് മാസ വരുമാനമെന്ന് ഇന്ത്യൻ കോഫീ ഹൗസ് വർക്കേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ പറഞ്ഞു.
പിന്നീട് കച്ചവടം തീരേ കുറഞ്ഞു. ജീവനക്കാർക്ക് എല്ലാ ദിവസവും ജോലി കിട്ടിയിരുന്നില്ല. മാനേജ്മെൻറ്, ജീവനക്കാർക്ക് പരമാവധി കൈത്താങ്ങായി. ഒടുവിൽ കരകയറുന്നതിെൻറ ലക്ഷണങ്ങളുണ്ടായിരുന്നു. ഈ വർഷം മാർച്ചിൽ മാസ വരുമാനം അഞ്ച് കോടിയിലെത്തിയിരുന്നു. എന്നാൽ, രണ്ടാം തരംഗം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഒന്നരലക്ഷം രൂപ ദിവസ വരുമാനമുണ്ടായിരുന്ന ഇടങ്ങളിൽ 20000 രൂപയായി കുറഞ്ഞു.
ആളുകളെത്താതായതോടെ പാർസൽ കച്ചവടവും മുന്നോട്ടുപോയില്ല. വികസന പ്രവർത്തനങ്ങളും കോവിഡിൽ നിലച്ചു. ജില്ലയിൽ പേരാമ്പ്രയിൽ റസ്റ്റാറൻറ് തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായിരുന്നു. സ്ഥിരമായി കോഫീ ഹൗസുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ നടത്തിപ്പുകാരെ ഇടക്കിടെ വിളിക്കുന്നുണ്ട്. എന്ന് തുറക്കുമെന്നാണ് ചോദ്യം. പാർസലെങ്കിലും തുടങ്ങാൻ ചിലർ അഭ്യർഥിക്കുന്നു.
ഓൺലൈൻ വഴി ഭക്ഷണ വിതരണത്തിനുള്ള ആലോചനകളും നടക്കുന്നുണ്ട്. സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നതും ആലോചിക്കും. നിലവിലുള്ള ആപ്പുകൾക്ക് കമീഷൻ നൽകിയുള്ള വിൽപന നഷ്ടമുണ്ടാക്കുെമന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.