വർണവസന്തം; മാരിയത്തിന്റെ ചിത്രങ്ങൾ
text_fieldsകോഴിക്കോട്: പ്രകൃതി, സ്ത്രീ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയ ചിത്രങ്ങളുമായി അക്കാദമി ആർട്ട് ഗാലറിയിൽ 'സ്പ്രിങ്' ചിത്രപ്രദർശനം തുടങ്ങി. മലപ്പുറം സ്വദേശിനിയായ സി.എച്ച്. മാരിയത്തിെൻറ 45 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ശാരീരിക പ്രശ്നങ്ങൾ അതിജീവിച്ച് ജീവിതം ചിത്രങ്ങളിലൂടെ വർണാഭമാക്കിയിരിക്കുകയാണ് മാരിയത്ത്. അക്രിലിക് മാധ്യമങ്ങളിലാണ് രചന.
നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. തുടര്‍പഠനം മുടങ്ങി. 10 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലിരുന്ന് സ്വപ്രയത്നത്താല്‍ 1993ല്‍ പത്താം ക്ലാസ് പരീക്ഷ ജയിച്ചു.
ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ രണ്ട് വര്‍ഷം പ്രീഡിഗ്രി പഠനം. നീണ്ട ഇടവേളക്കുശേഷം 2013-2016 അധ്യയനവര്‍ഷം വിദൂര വിദ്യാഭ്യാസം വഴി ബിരുദ പഠനം പൂര്‍ത്തിയാക്കി. 2012 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ സര്‍വകലാശാല ലൈബ്രറിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലാണ് താമസം. ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ 11 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം. 24ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.