റസാഖ് കോട്ടക്കൽ അനുസ്മരണം
text_fieldsകോഴിേക്കാട്: ലോകനിലവാരമുള്ള ഫോട്ടോഗ്രാഫറായിരുന്നു റസാഖ് കോട്ടക്കലെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ബ്രസ്സാലിെൻറ സവിശേഷതകൾ റസാഖിലും നിരീക്ഷിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. കോഴിേക്കാട്ട് റസാഖ് കോട്ടക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ എഴുത്തുകാരെ റസാഖ് സവിശേഷമായ രീതിയിൽ പകർത്തി. ബഷീർ ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളുടെ രൂപങ്ങളെയല്ല അവരുടെ വലിയ മനസ്സുകളെയാണ് അദ്ദേഹം പകർത്തിയത്. ഗൾഫ് യുദ്ധവും ഹിമാലയൻ താഴ്വരകളിലൂടെ സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളും അദ്ദേഹത്തിലെ പ്രതിബദ്ധതയുള്ള ഫോട്ടോഗ്രാഫറുെട ഉദാഹരണമാണ്.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. റസാഖ് കോട്ടക്കലിെൻറ ചിത്രങ്ങൾ മനോഹരങ്ങളായ കാവ്യങ്ങളായിരുന്നുവെന്ന് മുനീർ അഭിപ്രായപ്പെട്ടു. പരിസ്ഥിതിയോടുള്ള താൽപര്യം കാരണം അദ്ദേഹം ഫ്ലാഷ് ഉപയോഗിക്കാതെ ചിത്രം പകർത്തി. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനും കൂടിയായിരുന്നു റസാഖ്.
ജമാൽ കൊച്ചങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമം ദിനപത്രത്തിെൻറ ആദ്യവാർഷിക പതിപ്പ് ശ്രദ്ധേയമാക്കുന്നതിൽ റസാഖിെൻറ ഫോട്ടോഫീച്ചർ സഹായകരമായെന്ന് അദ്ദേഹം അനുസ്മരിച്ചു.
അഡ്വ. എം.എസ്. സജി സ്വാഗതവും ഉമർ തറമേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.