എൻ. രാജേഷിെൻറ നിര്യാണത്തിൽ അനുശോചിച്ച് മാധ്യമപ്രവർത്തകർ
text_fieldsകോഴിക്കോട്: 'മാധ്യമം' ന്യൂസ് എഡിറ്റർ എൻ. രാജേഷിെൻറ നിര്യാണത്തിൽ കോഴിക്കോട്ടെ മാധ്യമസമൂഹം അനുശോചിച്ചു. കാലിക്കറ്റ് പ്രസ് ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ ആ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചയാളായിരുന്നു എൻ. രാജേഷ് എന്ന് സുഹൃത്തുക്കൾ ഓർമിച്ചു. എൻ. രാജേഷിെൻറ മരണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് ജ്യേഷ്ഠനെയും സുഹൃത്തിനെയുമാണെന്ന് നടൻ വിനോദ് കോവൂർ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. ട്രഷറര്‍ ഇ.പി. മുഹമ്മദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസ് അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ, ഐ.പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി. വേലായുധൻ, നവാസ് പൂനൂർ, പി.ജെ. മാത്യു, പി.ജെ. േജാഷ്വ, കമാൽ വരദൂർ, കെ. േപ്രമനാഥ്, കെ.പി. സോഫിയ ബിന്ദ്, കെ.പി. വിജയകുമാർ, പി. വിപുൽനാഥ്, കെ.സി. റിയാസ്, സി.എം. നൗഷാദലി, ടി.കെ. അബ്ദുൽ ഗഫൂർ, എ.പി. സജിഷ, ദീപക് ധർമടം, പി. ഷിമിത്ത്, കെ.എ. സൈഫുദ്ദീൻ, സുഹാസ് പോള, സജിത് കുമാർ, ശ്രീമനോജ് എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാഗേഷ് സ്വാഗതവും ജോയൻറ് സെക്രട്ടറി പി.കെ. സജിത് നന്ദിയും പറഞ്ഞു.
മാധ്യമം റിക്രിയേഷൻ ക്ലബ് അനുശോചിച്ചു
കോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറും ന്യൂസ് എഡിറ്ററുമായ എൻ. രാജേഷിെൻറ നിര്യാണത്തിൽ റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. വൈസ് പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ. രാജീവ്, വൈസ് പ്രസിഡൻറ് എം. സൂഫി മുഹമ്മദ്, സെക്രട്ടറിമാരായ വൈ. ബഷീർ, കെ.എം. നൗഷാദ്, ട്രഷറർ കെ.ടി. സദറുദ്ദീൻ, ക്ലബ് കോർപറേറ്റ് യൂനിറ്റ് പ്രസിഡൻറ് ടി.കെ. ലത്തീഫ്, സെക്രട്ടറി എ. ബിജുനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.