മദ്യപാനം ചോദ്യം ചെയ്തതിന് വീടാക്രമിച്ചതായി പരാതി
text_fieldsഎലത്തൂർ: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് എരഞ്ഞിക്കലിൽ വീടാക്രമിച്ച് വാഹനങ്ങൾ തകർത്തു. ആർ.ടി ഓഫിസിൽ ഡ്രൈവറായ ചാളപ്പാട്ടിൽ സജിത്തിൻെറ വീടിൻെറ വാതിലും വാഹനങ്ങളുമാണ് വെള്ളിയാഴ്ച രാത്രി ഒരു സംഘം ആക്രമിച്ചത്. രാത്രി ഒമ്പത് മണിയോടെ റോഡിൽ മദ്യപിക്കുന്നതിനെ സജിത്ത് ചോദ്യം ചെയ്യുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പിരിഞ്ഞുപോയി.
പിന്നീട് രാത്രി പത്തുമണിയോടെ വൈദ്യുതി പോയ സമയത്ത് ഒരുസംഘം യുവാക്കൾ വീട്ടിലെത്തുകയും കാറിൻെറ ചില്ലുകൾ അടിച്ചു തകർക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് നാശം വരുത്തുകയും ചെയ്തു. വീട്ടിൽ സജിത്തിെൻറ അമ്മ പ്രസന്ന മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഘം ചവിട്ടിത്തുറന്ന വാതിൽ ദേഹത്തിടിച്ചുവീണ് അവർക്ക് പരിക്കേറ്റു.
പ്രസന്നയെ നഗരത്തിലെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവിടെയെത്തി സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രവീൺ, ജെസ്സി, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. യുവാക്കൾ മത്സ്യ കച്ചവടം നടത്തുന്ന ഷെഡ് സജിത്ത് തകർത്തതാണ് വീടാക്രമണത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.