കെ.എസ്.ആർ.ടി.സി ടെർമിനലിെൻറ ബലക്ഷയം; അറ്റകുറ്റപ്പണി കൂടുതൽ അഴിമതിക്കെന്ന്
text_fields
കോഴിക്കോട്: അക്ഷരാർഥത്തിൽ വെള്ളാനയെന്ന് വിശേഷിപ്പിക്കാവുന്നതാണ് മാവൂർ റോഡിൽ തലയുയർത്തി നിൽക്കുന്ന െക.എസ്.ആർ.ടി.സി ടെർമിനൽ െകട്ടിടം. 2009ൽ പണി തുടങ്ങി 2015ൽ അവസാനിച്ച കെട്ടിട നിർമാണത്തിലെ അപാകതകൾ ആധികാരികമായി വിലയിരുത്തുന്നതാണ് മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട്. യാത്രക്കാർക്കും ജീവനക്കാർക്കും കാര്യമായ ഉപകാരമില്ലാത്ത ഇൗ െകട്ടിടത്തിന് ഉറപ്പു കുറവാണെന്ന അഭിപ്രായത്തെത്തുടർന്ന് നേരത്തേ പഠനം ആരംഭിച്ചിരുന്നു.
ബസ്സ്റ്റാൻഡ് പ്രവർത്തനം ഉടൻ മാറ്റണമെന്ന നിർദേശത്തിനെതിരെ ചില ജീവനക്കാരുെട സംഘടനകൾ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. 30 കോടി മുടക്കി അറ്റകുറ്റപ്പണി നടത്തുന്നത് കൂടുതൽ അഴിമതിക്കാണെന്നും ആക്ഷേപമുയരുന്നു. 3.70 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ളതാണ് കെട്ടിട സമുച്ചയം. നഗരഹൃദയത്തിൽ കെട്ടിടസമുച്ചയം നിർമിച്ചാൽ എളുപ്പം വിറ്റഴിയുമെന്ന കണക്കുകൂട്ടലായിരുന്നു. ഒാഫിസും ബസ് ഓപറേറ്റ് ചെയ്യുന്ന സ്ഥലവുമൊഴികെ വാടകക്ക് നൽകാനായിരുന്നു ലക്ഷ്യമിട്ടത്. 30 വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാടകക്ക് കൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ, പലതരം നൂലാമാലകളിൽ കുടുങ്ങി എല്ലാം തകിടം മറിഞ്ഞു. ഫയർഫോഴ്സിെൻറ എതിർപ്പില്ലാരേഖ കിട്ടാൻ ഒരു വർഷത്തിലേറെ വേണ്ടി വന്നു.
കോഴിക്കോട് കോർപറേഷൻ ജീവനക്കാരുെട മെല്ലെപ്പോക്ക് കാരണം െകട്ടിട നമ്പർ കിട്ടാൻ വീണ്ടും സമയമെടുത്തു. 50 കോടിയുടെ സ്ഥിരനിക്ഷേപത്തിനും അഞ്ചു കോടി മാസന്തോറുമുള്ള വാടകക്കും വിദേശ മലയാളികളുടെ സ്ഥാപനത്തിന് ടെർമിനൽ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർ കോടതിയെ സമീപിച്ചു.
െകട്ടിടത്തിന് നമ്പറില്ലാതെ വാടകക്ക് നൽകിയതും നിയമക്കുരുക്കിനിടയാക്കി. ഒടുവിൽ 17 കോടിയുടെ സ്ഥിരനിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകക്കും ആലിഫ് ബിൽഡേഴ്സാണ് 30 വർഷത്തേക്ക് കരാെറടുത്തത്. ആഗസ്റ്റ് 26ന് വൻ ആഘോഷമായി ഗതാഗത മന്ത്രി ആൻറണി രാജു തുറന്നുകൊടുത്ത വാണിജ്യ സമുച്ചയത്തിനാണ് തീരേ ഉറപ്പില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്. കരാർ കിട്ടിയ കമ്പനിക്കും ഇത് തിരിച്ചടിയായി. അടുത്ത വർഷം മുതൽ നിരവധി സ്ഥാപനങ്ങളെ സമുച്ചയത്തിലേക്ക് ആകർഷിക്കാമെന്ന പ്രതീക്ഷയും വെള്ളത്തിലായി. അതേസമയം, തകരാറുകൾ പരിഹരിക്കാതെ കെ.എസ്.ആർ. ടി.സി വാണിജ്യ സമുച്ചയം ഏറ്റെടുക്കില്ലെന്ന് ആലിഫ് ബിൽഡേഴ്സ് അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ തകരാറുകൾ കെ.ടി. ഡി.എഫ്.സി മറച്ചുവച്ചുവെന്നും മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അവർ അറിയിച്ചു.
ബസ് നിർത്താനിടമില്ലാത്ത ബസ് ടെർമിനൽ
കോഴിക്കോട്: അടിമുടി അപാകം നിറഞ്ഞ കെ.എസ്.ആർ.ടി.സി െടർമിനലിൽ ആകെ 40 ബസുകളാണ് നിർത്തിയിടാൻ കഴിയുന്നത്. കോഴിക്കോട് ഡിപ്പോ നൂറിലേറെ ബസുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ട്രാക്ക് കഴിഞ്ഞാലുള്ള സ്ഥലത്ത് ലോ ഫ്ലോർ ബസുകളാണ് രാത്രിയിൽ നിർത്തിയിടുന്നത്. ബാക്കിയുള്ളവ പാവങ്ങാട് നേരത്തേയുള്ള ഡിപ്പോയിലാണ് ഇടുന്നത്. കിലോമീറ്ററുകൾ വെറുതെ യാത്ര ചെയ്ത് ഡീസൽ തീർക്കേണ്ട അവസ്ഥയാണ്.
മൊഫ്യൂസൽ ബസ്സ്റ്റാൻഡിൽ വണ്ടിയിടാൻ കോഴിക്കോട് കോർപറേഷൻ വാടക ചോദിച്ചതിനാൽ റോഡരികിലായിരുന്നു പലപ്പോഴും രാത്രി ബസുകൾ നിർത്തിയിട്ടത്. നോ പാർക്കിങ് ഏരിയയിലായിരുന്നു ബസുകളുടെ വിശ്രമം. ഷെഡ്യൂളുകൾ കുറഞ്ഞതോടെ റോഡിലെ പാർക്കിങ് ഇപ്പോഴില്ല.
ബസുകൾ കയറ്റിയിടാനുള്ള ട്രാക്കിന് മതിയായ വീതിയില്ലാത്തതിനാൽ തൂണിനിടിച്ച് ബലക്ഷയമുണ്ടാകുന്നതും മദ്രാസ് ഐ.ഐ.ടി റിേപ്പാർട്ടിലുണ്ട്. സൂചിയിൽ നൂല് കോർക്കുന്നതുപോലെ സുക്ഷ്മതയോടെ മാത്രമേ ബസ് ഇേങ്ങാട്ട് കയറ്റാനാകൂവെന്ന് ഡ്രൈവർമാരും പറയുന്നു. ഗുഹയിൽ കയറിയ പ്രതീതിയുള്ള ബസ്സ്റ്റാൻഡിലെത്തുന്നവർ വേനൽക്കാലത്ത് വിയർത്തുകുളിക്കും. സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ അഞ്ച് മിനിറ്റ് ഇരുന്നാൽ പുകഞ്ഞുപോകുന്ന അവസ്ഥയാണ്. സി.സി.സി.ടി.വി ഇല്ലാത്തതിനാൽ കള്ളന്മാർക്കും പോക്കറ്റടിക്കാർക്കും ഇവിടം പറുദീസയാണ്. ദീർഘദൂര ബസുകളിൽ കയറിപ്പറ്റാനുള്ള ശ്രമത്തിനിടെ നിരവധി പേരുടെ പഴ്സാണ് നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.