കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: ബീച്ച് തുറക്കുന്ന വിഷയത്തിൽ ആകെ ആശയക്കുഴപ്പം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബീച്ചുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അറിയിപ്പ് വന്നെങ്കിലും കോഴിക്കോട് ബീച്ച് തുറക്കണമോ വേണ്ടയോ എന്നകാര്യത്തിൽ ആശയക്കുഴപ്പം. തിങ്കളാഴ്ച ആദ്യം ആരെയും ബീച്ചിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. വൈകീട്ട് അഞ്ചരയോടെ നിരവധി പേർ ബീച്ചിൽ പ്രവേശിച്ചു. പൊലീസ് തടഞ്ഞതുമില്ല. പിന്നീട് 6.45 ഓടെ എല്ലാവരെയും പൊലീസ് ബീച്ചിൽനിന്ന് ഒഴിപ്പിച്ചു.
കോഴിക്കോട് ബീച്ചിൽ തൽക്കാലം ആളുകളെ പ്രേവശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉേദ്യാഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ, ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. വിഷയം സംബന്ധിച്ച് കലക്ടറോട് ചോദിക്കണമെന്നാണ് ഡി.ടി.പി.സി അധികൃതരും ദുരന്തനിവാരണ വകുപ്പ് അധികൃതരും പറയുന്നത്. അതേസമയം, കലക്ടറെ ഫോണിൽ കിട്ടാത്ത സാഹചര്യമാണ്. പൊലീസിനും ഇതുസംബന്ധിച്ച് കൃത്യമായ ധാരണയില്ല എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ടാണ് പൊലീസ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.
കോഴിക്കോട് ബീച്ച് കോടികൾ ചെലവഴിച്ച് നവീകരിച്ച് ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ മാസമാണ്. ഭട്ട് റോഡ് ബീച്ചും കോഴിക്കോട് സൗത്ത് ബീച്ചിലെ കോർണിഷും കോർപറേഷൻ ഓഫിസിന് മുന്നിലെ വിശ്രമത്തറയും നവീകരിച്ചിട്ടുണ്ട്. സരോവരം കഴിഞ്ഞ ദിവസം തുറന്നുെകാടുത്തിട്ടുണ്ട്. ഇതിനകത്തെ ബയോ പാർക്കിലാവട്ടെ ശാരീരിക അകലം ഒട്ടും പാലിക്കാതെയാണ് സന്ദർശകരുടെ ഇരിപ്പ്.
കക്കയം വിനോദസഞ്ചാര കേന്ദ്രം തുറന്നില്ല
ബാലുശ്ശേരി: കക്കയം വിനോദ സഞ്ചാര കേന്ദ്രം തുറന്നില്ല. കക്കയം ഡാം സെറ്റ് ഏരിയ ഉൾപ്പെടുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്രം തുറന്നു പ്രവർത്തിക്കാതിരുന്നത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവുണ്ട്. ഡാം സെറ്റിനടുത്തുള്ള ഹൈഡൽ പാർക്കും ബോട്ടിങ്ങും കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അടച്ചിരിക്കയാണ്. കേന്ദ്രങ്ങൾ അടച്ചിട്ടതോടെ 40 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.a
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.