കെ-റെയിൽ പ്രക്ഷോഭം ശക്തമാക്കാൻ കോഴിക്കോട്ട് കോൺഗ്രസിന് 'കരുതൽ പട'
text_fieldsകോഴിക്കോട്: ജില്ലയിലെ കെ -റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ 11 അംഗ 'കരുതൽ പട' യുമായി കോൺഗ്രസ്. ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും 'കരുത്തേകാൻ കരുതലാവാൻ' എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുക.
നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീർ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിർ അറഫാത്ത്, രാജേഷ് കീഴരിയൂർ, എസ്.കെ. അബൂബക്കർ, ഷെറിൽ ബാബു, എടക്കുനി അബ്ദുറഹിമാൻ, ആർ. ഷെഹിൻ, വി.ടി. നിഹാൽ എന്നിവരാണ് അംഗങ്ങൾ.
ജില്ലയിലെ എല്ലാ കെ -റെയിൽ വിരുദ്ധ സമരത്തിലും ഇതിലൊരാളെങ്കിലും ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അറിയിച്ചു. കല്ലിടാനും സർവേക്കും വരുന്ന സംഘത്തെ പ്രതിരോധിക്കാൻ ഇരകൾക്കൊപ്പം ഇവർ നിലകൊള്ളും. കെ -റെയിൽ ഇരകൾക്ക് എന്താവശ്യത്തിനും എപ്പോഴും വിളിക്കാൻ കാൾ സെന്ററും കോൺഗ്രസ് ആരംഭിച്ചു. ഫോൺ: 9387555656, 9847942333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.