Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമന്വയ ശ്രമം...

സമന്വയ ശ്രമം പ്രതിച്ഛായ വർധിപ്പിച്ചതായി കോൺഗ്രസ്​

text_fields
bookmark_border
K Sudhakaran-VD Satheesan
cancel

കോഴിക്കോട്​: പാലാ ബിഷപ്പി​‍െൻറ വിവാദ പ്രസ്​താവനയിൽ സർക്കാറും സി.പി.എമ്മും നട്ടംതിരിയു​േമ്പാൾ വിഷയത്തി​ൽ സമന്വയത്തി​‍െൻറ പാത ഒരുക്കുന്നതിന്​ മുന്നിട്ടിറങ്ങിയത്​ പ്രതിച്ഛായ വർധിപ്പിച്ചതായി കോൺഗ്രസ്​. കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരനും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും ഒരുമിച്ച്​ നടത്തുന്ന നീക്കങ്ങൾ അടുത്തകാലത്ത്​ പലകാരണങ്ങളാൽ പാർട്ടിക്ക്​ നഷ്​ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ സാധിച്ചെന്നാണ്​ വിലയിരുത്തൽ. ബിഷപ്പി​‍െൻറ പ്രസ്​താവനയോട്​ പല നേതാക്കളും പല രീതിയിൽ പ്രതികരിക്കുന്ന പതിവുശൈലിയിൽനിന്ന്​ ഭിന്നമായി കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും മുൻകൈ​​െയടുത്ത ഉദ്യമത്തിന് പാർട്ടിയിൽ പൂർണപിന്തുണ ലഭിച്ചു.

ഡി.സി.സി പുനഃസംഘടനയിൽ ആടിയുലഞ്ഞ പാർട്ടിക്ക്​ നേതാക്കളുടെ സൗഹൃദനീക്കം പുതിയ ഉൗർജം പകർന്നു. വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി ഇരു സമുദായങ്ങളുടെയും വിശ്വാസ്യത നേടാനായതും നേട്ടമായെന്ന്​ പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.

പലപ്പോഴും സാമുദായിക വിഷയങ്ങളിൽ കോൺഗ്രസ്​ നേതൃത്വം സ്വീകരിച്ച നിലപാടുകൾ കടുത്ത വിമർശന വിധേയമായിട്ടുണ്ട്​. ന്യൂനപക്ഷങ്ങൾ അനർഹമായത്​ നേടിയെടുക്കുന്നു എന്ന രീതിയിലുള്ള മുതിർന്ന നേതാവ്​ എ.കെ. ആൻറണിയുടെ പ്രസ്​താവന ഏറെക്കാലം പാർട്ടിയെ വേട്ടയാടിയിരുന്നു. സംവരണ വിഷയത്തിൽ ഉൾപ്പെടെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായ ആക്ഷേപവും ന്യൂനപക്ഷങ്ങളിൽനിന്ന്​ ഉയർന്നിരുന്നു.നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുണ്ടായ തിരിച്ചടി തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ട ഗതിയിലെത്തിക്കുകയും ചെയ്​തു.ബിഷപ്​​ വിഷയത്തിൽ തികച്ചും ഏകപക്ഷീയമെന്ന്​ ഒരുവിഭാഗത്തിന്​ പരാതിയുണ്ടാക്കുംവിധം സർക്കാർതലത്തിലുണ്ടായ നീക്കങ്ങളാണ്​ കോൺഗ്രസിന്​ അവസരമായത്​.

സർക്കാർ ഭിന്നിപ്പിച്ച്​ മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയർത്തി രംഗത്തിറങ്ങിയ നേതാക്കൾ ആസൂത്രിത നീക്കമാണ്​ നടത്തിയത്​. പാലാ ബിഷപ്പിനെ സന്ദർശിച്ചശേഷം കഴിഞ്ഞദിവസം കോഴിക്കോ​ട്ടെത്തിയ നേതാക്കൾ മുസ്​ലിം സംഘടന നേതാക്കളുമായും താമരശ്ശേരി, കോഴിക്കോട്​ ബിഷപ്പുമാരുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.ഇരു സമുദായങ്ങൾക്കിടയിലെ സൗഹൃദാന്തരീക്ഷം വീണ്ടെടുക്കാനുള്ള കോൺഗ്രസ്​ ശ്രമങ്ങൾക്ക്​ എല്ലാവരും സഹകരണം വാഗ്​ദാനം ചെയ്​തു.ഒന്നാം റൗണ്ട്​ ചർച്ചയിൽനിന്ന്​ ഉരുത്തിരിഞ്ഞ കാര്യങ്ങളിൽ സമവായസാധ്യത ആരായുകയാണ്​ നേതൃത്വം. ഇതിനായി പാലാ ബിഷപ്പുമായും ക്രൈസ്​തവ സഭ നേതൃത്വവുമായും വീണ്ടും ചർച്ച ​നടത്തും. ശേഷം മുസ്​ലിം സംഘടന നേതാക്കളെയും കാണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congressimage boosting
News Summary - Congress says coordination effort boosts image
Next Story