കോൺഗ്രസിന് സെമി കേഡർ സ്വഭാവമുണ്ടാക്കും–വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: കോൺഗ്രസിെൻറ സംഘടനകാര്യങ്ങളിൽ അവസാന വാക്ക് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനുതന്നെയാണെന്നും വലിയ ആൾക്കൂട്ടം എന്നത് മാറ്റി പാർട്ടിക്ക് സെമി കേഡർ സ്വഭാവം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ പരസ്യ പ്രതികരണങ്ങൾക്കില്ല. ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണങ്ങളിൽ അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി പ്രസിഡൻറാണ്. അതിനാൽ അതുസംബന്ധിച്ച കാര്യങ്ങളിൽ മറുപടി പറയുക അദ്ദേഹമാണെന്നും സതീശൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മുട്ടിൽ മരംമുറിക്കേസിൽ വനം മന്ത്രിപോലും അറിയാതെ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയുമാണ് മുഖ്യമന്ത്രി. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിെര നടപടിയെടുക്കണമെന്ന് ശിപാർശ ചെയ്ത ഫയൽ മുഖ്യമന്ത്രിയുെട ഒാഫിസ് മടക്കുകയായിരുന്നു. ധർമടം സഹോദരന്മാർക്ക് മരംമുറി ബ്രദേഴ്സുമായി എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഡോ. എം.കെ. മുനീർ എം.എൽ.എ കൺവീനറായ സമിതിയുെട റിപ്പോർട്ട് ലഭിച്ചാലുടൻ കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും. കേരള പൊലീസിൽ ആർ.എസ്.എസ് ഗാങ് പ്രവർത്തിക്കുന്നതായി സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി തെളിവുകൾ വാങ്ങിയശേഷം ഇക്കാര്യം അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിെൻറ മറുപടി. കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയും സ്ത്രീകളെ അധിക്ഷേപിച്ചും പൊലീസ് തേർവാർഴ്ച നടത്തുകയാണ്. മുഖ്യമന്ത്രി അവർക്ക് കുടപിടിക്കുകയാെണന്നും സതീശൻ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ, നിയുക്ത ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ, കെ.സി. അബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.