കരിങ്ങാറ്റി കനാൽ പാലം നിർമാണം തുടങ്ങി
text_fieldsപേരാമ്പ്ര: മുൻ എം.പി കെ. മുരളീധരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിരുന്ന 10 ലക്ഷം രൂപ ഉപയോഗിച്ച് ചേനോളി കരിങ്ങാറ്റി കനാൽ പാലം നിർമാണം തുടങ്ങി.
മറുഭാഗത്ത് അപ്രോച്ച് റോഡ് നിർമിച്ചാൽ എളുപ്പത്തിൽ കനാൽ റോഡിൽനിന്ന് കൽപത്തൂർ വായനശാലയിൽ എത്താൻ സാധിക്കും.
കനാലിന്റെ മറുഭാഗത്ത് അംഗൻവാടി, കരിങ്ങാറ്റി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഉത്സവകാലത്ത് അമ്പലത്തിലേക്ക് വരുന്ന വിവിധ വരവുകൾക്കും ഈ പാലം വളരെ ഉപകാരപ്രദമാണ്.
പാലത്തിന് ഫണ്ട് അനുവദിച്ച കെ. മുരളീധരനെ രാജീവ് രത്ന കൂട്ടായ്മ ചേനോളി അഭിനന്ദിച്ചു. രഞ്ജിത്ത് തുമ്പക്കണ്ടി അധ്യക്ഷത വഹിച്ചു. മുരളി മാഞ്ചേരി, ശ്രീലേഷ് നങ്ങാറത്ത്, ദീപേഷ് തുമ്പക്കണ്ടി, ജിതേഷ് തൊട്ടാടത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.