Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം; പൂനൂർ പുതിയപാലം നിര്‍മാണം തുടങ്ങി

text_fields
bookmark_border
poonoor new bridge
cancel
camera_alt

കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ പൂ​നൂ​ർ പു​ഴ​ക്ക് കു​റു​കെ നി​ര്‍മി​ക്കു​ന്ന പാ​ല​ം പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ള്‍

പൂ​നൂ​ർ: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ ഉ​ണ്ണി​കു​ളം-​താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ പൂ​നൂ​ർ പു​ഴ​ക്കു കു​റു​കെ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​നൂ​ര്‍ ടൗ​ണി​ല്‍ നി​ര്‍മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി തു​ട​ങ്ങി. പ​ഴ​ക്ക​മു​ള്ള നി​ല​വി​ലു​ള്ള പാ​ല​ത്തി​ന‌് ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണിത്. പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ‌് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​​ത്തോടെ സ​ഫ​ല​മാ​കു​ന്ന​ത‌്.

മു​ൻ എം.​എ​ൽ.​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പൂ​നൂ​ർ ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന്‍ 10 കോ​ടി രൂ​പ 2017 ബ​ജ​റ്റി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ല​വി​ലെ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ക​ണ്ടെ​ത്തു​ക​യും പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി തേ​ടു​ക​യും ചെ​യ്ത​ിരുന്നു.

4.78 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ടെ​ൻ​ഡ​ർ എ​ടു​ത്ത ക​ൺ​സ്ട്ര​ക്​​ഷ​ൻ ക​മ്പ​നി പി​ന്മാ​റി​യ​തോ​ടെ നി​ർ​മാ​ണം വ​ഴി​മു​ട്ടി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് മ​റ്റൊ​രു ക​മ്പ​നി നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​യ പാ​ലം നി​ല​നി​ർ​ത്തി​യാ​ണ് സ​മീ​പ​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു​വ​ശ​ത്ത് ന​ട​പ്പാ​ത​യും ഇ​രു ഭാ​ഗ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പൂ​നൂ​ർ ടൗ​ണി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റും. ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgePoonoor
News Summary - Construction of new bridge started in Poonoor
Next Story