കോഴിക്കോട് ബീച്ചിൽ നിയന്ത്രണം തുടരും
text_fieldsകോഴിക്കോട്: കോവിഡ് അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ കോഴിക്കാട് ബീച്ചിൽ നിയന്ത്രണം തുടരും. ബീച്ച് തുറന്നാൽ കൈക്കുഞ്ഞുങ്ങളുമായടക്കം ജനങ്ങൾ ഇടിച്ചുകയറുന്ന പ്രവണതയുള്ളതിനാലാണ് തൽക്കാലം തുറക്കേണ്ടെന്ന തീരുമാനം.
നിയന്ത്രണങ്ങളോടെ ടൂറിസ്റ്റ് മേഖലകൾ തുറക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനമെങ്കിലും കോഴിക്കോട് ബീച്ചിൽ നിയന്ത്രണം പ്രായോഗികമല്ലെന്നതാണ് പ്രശ്നം. 14 കിലോമീറ്ററോളം ബീച്ച് നീണ്ടുകിടക്കുകയാണിവിടെ. ടൂറിസം വികസനത്തിെൻറ ഭാഗമായി ബീച്ച് നവീകരിച്ചിട്ടുമുണ്ട്.
തുറന്നുകിടക്കുന്ന ബീച്ചിലേക്ക് സന്ദർശകർ പ്രവഹിച്ചാൽ രോഗപ്പകർച്ചക്ക് കാരണമാവും. ഓണംപോലുള്ള സീസണുകളിൽ ബീച്ച് തുറന്നാൽ വലിയ പ്രത്യാഘാതമുണ്ടാവുമെന്നാണ് അധികൃതർക്ക് ലഭിച്ച മുന്നറിയിപ്പ്. അതിനാലാണ് ബീച്ച് തുറക്കാൻ ജില്ല ഭരണകൂടം തീരുമാനമെടുക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.