കർണാടക അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsതലപ്പാടിയിൽ കേരളത്തിെൻറ കോവിഡ് പരിശോധന കേന്ദ്രം ഇന്നു തുറക്കും
കാസർകോട്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന്, കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കേരളത്തിലുള്ളവർക്ക് സൗകര്യമൊരുക്കി ജില്ല ഭരണകൂടം.തലപ്പാടിയിൽ കോവിഡ് പരിശോധനക്ക് ആഗസ്റ്റ് മൂന്നുമുതൽ മൊബൈൽ ടെസ്റ്റിങ് യൂനിറ്റ് ഏർപ്പെടുത്തുമെന്ന് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.ആർ.ടി.പി.സി.ആർ പരിശോധനക്ക് സ്പൈസുമായി സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്. ഇതോടെ അതിർത്തിയിലെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കലക്ടർ പറഞ്ഞു.
ആംബുലൻസുകൾക്ക് മാത്രം ഇളവ്
മഞ്ചേശ്വരം: അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് വേണമെന്ന നിലപാടിൽനിന്ന് പിന്നോട്ട് പോകാതെ കർണാടക സർക്കാർ.
തിങ്കളാഴ്ച മുതൽ കർശനമാക്കിയ നിയന്ത്രണം ചൊവ്വാഴ്ച അൽപംകൂടി കടുപ്പിച്ചു. ആശുപത്രിയിൽ ആംബുലൻസ് വഴി പോകുന്നവർക്കും പരീക്ഷക്ക് പോകുന്ന ഹാൾടിക്കറ്റ് കൈവശമുള്ളവർക്കും മാത്രമാണ് നിലവിൽ ഇളവ് അനുവദിക്കുന്നത്. ഇതൊഴിച്ചുള്ള ഒരുവിധ ആനുകൂല്യങ്ങളും നൽകേണ്ടെന്ന നിലപാടിലാണ് അധികൃതർ. ഇതിനിടയിൽ, അവശ്യസേവന ജോലിക്കായി ദിവസവും പോകേണ്ടിവരുന്നവർക്ക് ജോലിയുടെ അവസ്ഥ കണക്കിലെടുത്ത് ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് 72 മണിക്കൂറിനുപകരം ഒരാഴ്ച കാലാവധിയുള്ള നെഗറ്റിവ് റിപ്പോർട്ട് മതിയാകും. കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തലപ്പാടിയിൽ കോവിഡ് പരിശോധനക്ക് കാസർകോട് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്പൈസുമായി സഹകരിച്ചാണ് അതിർത്തിയിൽ പരിശോധന സൗകര്യം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.