െഡിക്കൽ കോളജിലെ ബസ്സ്റ്റാൻഡ് പദ്ധതി നടപ്പാക്കാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: വർഷങ്ങളായി പരിഗണനയിലുള്ള മെഡിക്കൽ കോളജ് ബസ് ടെർമിനലുമായി മുന്നോട്ടുപോകാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പ്രതിപക്ഷ എതിർപ്പിനിടയിൽ തീരുമാനമെടുത്തത്. പ്രതിപക്ഷ വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്. വിജിലൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പദ്ധതി നിർത്തിെവക്കാൻ സർക്കാർ നിർദേശമുണ്ടെങ്കിലും ഇതുമായി മുന്നോട്ടുപോകാമെന്ന് മേയർ പറഞ്ഞു.
1998ലാണ് 16.5 സെൻറ് സ്ഥലം മെഡിക്കൽ കോളജിനടുത്ത് ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, സ്ഥലമുടമകൾ എതിർത്തു. മിൻഫ്ര സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയുണ്ടാക്കി സ്ഥലമെടുത്ത് ബസ് സ്റ്റാൻഡ് പദ്ധതി തയാറാക്കി. 2009ൽ ഇതിെൻറ കരാർ വന്നതോടെ വിവാദവും തുടങ്ങി. പരാതിയിൽ വിജിലൻസ് അന്വേഷണം വന്നു. സർക്കാറിന് റിപ്പോർട്ടും നൽകി.
നിർമാണക്കരാർ റദ്ദാക്കാനാവശ്യപ്പെട്ട് വിജിലൻസ് റിപ്പേർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ കോർപറേഷനും കമ്പനിക്കും കത്ത് നൽകി. കമ്പനി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഇതു സംബന്ധിച്ച് കേസ് ഇപ്പോഴും തുടരുകയാണ്. കരാർ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നഗരസഭ സർക്കാറിന് കത്തും നൽകി. ഇതെല്ലാം പരിഗണിച്ചാണ് കൗൺസിൽ തീരുമാനം.
പ്രതിപക്ഷത്തിെൻറ മുഖ്യ ആരോപണം അജൻഡ വ്യക്തമല്ലെന്നായിരുന്നു. ഇക്കാലമത്രയും വന്ന നഷ്ടം തിരിച്ചുപിടിക്കാത്തതും അമിതാവേശവും സംശയകരമാണെന്ന് യു.ഡി.എഫിലെ സി. അബ്ദുറഹ്മാൻ, പി.എം. നിയാസ്, എം. കുഞ്ഞാമൂട്ടി തുടങ്ങിയവർ ആരോപിച്ചു. ബി.ജെ.പിയിലെ നമ്പിടി നാരായണനും ഇ. പ്രശാന്ത് കുമാറും പ്രതിേഷധിച്ചു. എൽ.ജെ.ഡിയിലെ പി. കിഷൻചന്ദ് കമ്പനിയിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നഗരസഭക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതിയായതിനാൽ ഒഴിവാക്കേണ്ടെന്ന നിലപാടിലായിരുന്നു കെ.വി. ബാബുരാജിെൻറ നേതൃത്വത്തിൽ ഭരണപക്ഷം.
ബുക്ക് നഷ്ടപ്പെട്ടു; ബിൽ കലക്ടർക്കെതിരെ നടപടി
നഗരസഭയുടെ ബിൽബുക്ക് റോഡിൽ നഷ്ടപ്പെട്ട സംഭവത്തിൽ ബിൽ കലക്ടറുടെ പ്രബേഷൻ കാലാവധി രണ്ട് കൊല്ലത്തേക്ക് നീട്ടാൻ നഗരസഭ തീരുമാനം. യു.ഡി.എഫിെൻറയും ബി.ജെ.പി.യുടെയും വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്. ബിൽ കലക്ടറെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണ പ്രകാരമാണ് പുതിയ നടപടി. കൂടുതൽ കടുത്ത നടപടി േവണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്നും ബിൽ കലക്ടറെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും കുറ്റപ്പെടുത്തി.
മിഠായിതെരുവ് പരിപാലിക്കാൻ കമ്പനി
മിഠായി തെരുവ് പരിപാലനത്തിന് ഒടുവിൽ സംവിധാനം. വിളക്കും മറ്റ് സൗകര്യവുമൊരുക്കാൻ പ്രോബിക് ട്രേഡേഴ്‌സ് എന്ന കമ്പനി സമർപ്പിച്ച 6.01 ലക്ഷത്തിെൻറ താൽപര്യപത്രം നഗരസഭ കൗൺസിൽ അംഗീകരിച്ചു.
ഇപ്പോൾ കത്താതായ വിളക്കുകെളല്ലാം കത്തിക്കുക, റോഡും പരിസരവും വൃത്തിയാക്കുക, കാമറകൾ ചുരുങ്ങിയത് 15 എണ്ണമെങ്കിലും െവക്കുക, കുടിവെള്ളം, കലാ-വിനോദപരിപാടികൾ കൂടുതൽ സൗന്ദര്യവൽകരണം തുടങ്ങിയവയെല്ലാം കമ്പനി നടത്തും. അഞ്ച് കൊല്ലത്തേക്കാണ് ചുമതല. മൂന്ന് വർഷത്തിലൊരിക്കൽ നഗരസഭക്ക് കരാർ പുതുക്കാനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.