Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്തോഷം വർധിപ്പിക്കാൻ...

സന്തോഷം വർധിപ്പിക്കാൻ പദ്ധതികളുമായി കോർപറേഷൻ

text_fields
bookmark_border
kozhikode corporation
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തി​ലെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വ മേ​ഖ​ല​ക്ക് ഊ​ന്ന​ൽ ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ 2025-2026 വാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. സാ​ഹി​ത്യ ന​ഗ​രി​ക്ക് കൂ​ടു​ത​ൽ പെ​രു​മ പ​ക​രാ​ൻ ന​ഗ​ര​ത്തി​ലു​ള്ള​വ​രു​ടെ​യും വ​ന്നു​പോ​കു​ന്ന​വ​രു​ടെ​യും ഹാ​പ്പി​ന​സ് ഇ​ൻ​ഡ​ക്സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വൈ​വി​ധ്യ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത.

മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​യു. ബി​നി വി​ക​സ​ന പ​ദ്ധ​തി ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് 18 വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ൾ ച​ർ​ച്ച ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് സം​സാ​രി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഒ.​പി. ഷി​ജി​ന സ്വാ​ഗ​ത​വും അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ജി. ​ഷെ​റി ന​ന്ദി​യും പ​റ​ഞ്ഞു.

വാ​ർ​ഷി​ക വി​ക​സ​ന കരടിലെ വിവിധ നിർദേശങ്ങൾ

  • ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം വാ​ങ്ങാ​ൻ സ​ഹാ​യം
  • ലൈ​ഫ് വി​ഹി​തം കൈ​മാ​റ​ൽ
  • വി​വി​ധ കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണം
  • കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം
  • ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ
  • മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ
  • ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹ​രി​ത ക​ർ​മ​സേ​ന​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ
  • സ്കൂ​ളു​ക​ൾ​ക്ക് സ​ഹാ​യം
  • ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ​ക്ക് ഭൂ​മി
  • ഡ്രൈ​നേ​ജി​ല്ലാ​ത്ത റോ​ഡു​ക​ളി​ൽ ഡ്രൈ​നേ​ജ്
  • മെ​ഡി​ക്ക​ൽ കോ​ള​ജ്-​മാ​വൂ​ർ ഭാ​ഗ​​ത്തേ​ക്ക് ബ​സ് സ്റ്റോ​പ് നി​ർ​മാ​ണം
  • തെ​രു​വു​ക​ളി​ൽ ലോ ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ
  • സ്ഥി​ര​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം
  • ബേ​പ്പൂ​ർ, എ​ല​ത്തൂ​ർ സോ​ണ​ൽ ഓ​ഫി​സ് ന​വീ​ക​ര​ണം
  • തെ​ങ്ങി​നും പ​ച്ച​ക്ക​റി​ക​ൾ​ക്കും സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം
  • ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യം
  • മ​ത്സ്യ​വി​ൽ​പ​ന​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും ഐ​സ് ബോ​ക്സ് വി​ത​ര​ണ​വും
  • മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ
  • എ​ല​ത്തൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സം​രം​ഭ​ക​ർ​ക്ക് കൈ​മാ​റ​ൽ
  • വി​ശ​പ്പു​ര​ഹി​ത കേ​ര​ളം ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് സ​ഹാ​യം
  • വ​നി​ത സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ
  • അ​തി ദാ​രി​ദ്ര്യ​ർ​ക്ക് വീ​ട്ടു​വാ​ട​ക
  • ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ
  • ഭി​ന്ന​ശേ​ഷി മൊ​ബൈ​ൽ തെ​റ​പ്പി യൂ​നി​റ്റ്
  • ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ, സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​ന​കേ​ന്ദ്രം
  • പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ ആ​ധു​നി​ക ശൗ​ചാ​ല​യം
  • വ​നി​ത​ക​ൾ​ക്ക് ഫി​റ്റ്ന​സ് സെ​ന്റ​ർ
  • സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ദേ​ശ തൊ​ഴി​ൽ സ​ഹാ​യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationHappiness projects
News Summary - Corporation with happiness projects
Next Story