നഗരസഭ യോഗത്തിലെ അടിപിടി: കൗൺസിലർക്ക് കോവിഡ്
text_fieldsകോഴിക്കോട്: കോർപറേഷൻ കൗൺസിൽ യോഗത്തിലെ സംഘർഷത്തിൽ പങ്കാളിയായ കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. അരീക്കാട് വാർഡ് കൗൺസിലർ മുഹമ്മദ് ഷമീൽ തങ്ങൾക്കാണ് ബുധനാഴ്ച കോവിഡ് പോസിറ്റിവായത്. കോവിഡ് ഭീതി കാരണം ടാഗോർ സെൻറിനറി ഹാളിലേക്ക് മാറ്റിയ കൗൺസിൽ യോഗത്തിലെ സംഘർഷം കഴിഞ്ഞ് പിറ്റേ ദിവസമാണ് രോഗലക്ഷണങ്ങൾ കണ്ടതെന്ന് ഷമീൽ തങ്ങൾ പറഞ്ഞു.
നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന ചില കൗൺസിലർമാർ നിശ്ചിത കാലാവധി ക്വാറൻറീൻ പൂർത്തിയാക്കാതെ കൗൺസിലിൽ പെങ്കടുത്തതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു കൗൺസിൽ. അന്ന് കൗൺസിലിൽ പെങ്കടുത്ത മുഴുവൻ പേരും ക്വാറൻറീനിൽ പോകണമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. അടിപിടിക്കിടയിൽ കൗൺസിലർമാരുടെ മാസ്ക് നീങ്ങിയിട്ടുണ്ടാവുമെന്നും അദ്ദേഹം കൗൺസിലർമാർക്കയച്ച വോയ്സ് സന്ദേശത്തിൽ പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് മുഴുവൻ കൗൺസിലർമാർക്കും കോവിഡ് പരിശോധന നടത്തും.
അജണ്ട മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആദ്യം കൗൺസിലിെൻറ നടുത്തളത്തിലിറങ്ങിയത് ഷമീലായിരുന്നു. പിന്നാലെ നിയാസും ഇറങ്ങി. ഇതോടെ ഭരണപ്രതിപക്ഷ അംഗങ്ങൾ കോവിഡ് പ്രോേട്ടാേകാൾ മറന്ന് കൂട്ടമായി അടിപിടികൂടുന്ന സാഹചര്യമായിരുന്നു. ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജും കോൺഗ്രസ് കൗൺസിലർ പി.എം. നിയാസും തമ്മിലായിരുന്നു പ്രധാന അടി. ഇതോെട എല്ലാ കൗൺസിലർമാരും സമ്പർക്കത്തിലാവുന്ന അവസ്ഥയായി.
മേയർ തോട്ടത്തിൽ രവീന്ദ്രൻ തിരുവനന്തപുരത്തായിരുന്നതിനാൽ ഡെപ്യൂട്ടി മേയർ മീര ദർശകാണ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. അന്ന് യോഗത്തിൽ പെങ്കടുത്ത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.