ഫീസടച്ചില്ല; ഇൻഷുറൻസ് കമ്പനി മാനേജറെ അറസ്റ്റുചെയ്യാൻ കോടതി ഉത്തരവ്
text_fieldsവടകര: വാഹനാപകട നഷ്ടപരിഹാര കേസിൽ കോർട്ട് ഫീ അടക്കാൻ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനി മാനേജറെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ വടകര മോട്ടോർ ആക്സിഡൻറ് െക്ലയിംസ് ൈട്രബ്യൂണൽ ഉത്തരവിട്ടു. റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ കോഴിക്കോട്ടെ മാനേജറെയാണ് അറസ്റ്റുചെയ്യാൻ ഉത്തരവിട്ടത്.
വടകര മേപ്പയിൽ സ്വദേശി പുറത്തട്ടയിൽ പ്രസന്നൻ ഹരജിക്കാരനായുള്ള കേസിൽ 8,84,200 രൂപ പലിശയും കോടതിെച്ചലവും നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പ്രസന്നനുള്ള നഷ്ടപരിഹാര സംഖ്യയല്ലാതെ കോർട്ട് ഫീസായി ഇൻഷുറൻസ് കമ്പനിയോട് കെട്ടിവെക്കാൻ ഉത്തരവിട്ട 19,372 രൂപ കെട്ടിവെച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റുചെയ്യാനുത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.