കോവിഡ്: കോഴിക്കോട്ട് നിയന്ത്രണം കടുപ്പിച്ചു
text_fieldsകോഴിക്കോട്: ആയിരത്തിനടുത്ത് കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ നിയന്ത്രണം കർശനമാക്കി. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി കലക്ടർ ഉത്തരവിട്ടു. 14 ദിവസത്തേക്കാണ് കർശന നിയന്ത്രണം.
ആറടി സാമൂഹിക അകലം കർശനമാക്കി. ആളുകൾ കൂടുതൽ എത്തുന്നയിടങ്ങളിൽ മുതിർന്ന പൊലീസ് ഒാഫിസർമാരും ക്യുക്ക് െറസ്പോൺസ് ടീമും ഉണ്ടാവും. കോവിഡ് പ്രോേട്ടാേകാൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കുമേ പെങ്കടുക്കാൻ അനുവാദമുണ്ടാവൂ. പെങ്കടുക്കുന്നവരുെട വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ആരാധനാകേന്ദ്രങ്ങളിൽ പരമാവധി 50 േപർക്കേ അനുമതിയുണ്ടാവൂ.
മൈതാനം, ജിംനേഷ്യം, ടർഫ്, സിമ്മിങ് പൂൾ, സിനിമ ഹാൾ, ഒാഡിറ്റോറിയം എന്നിവ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ തുറക്കാൻ പാടില്ല. കണ്ടെയ്ൻമെൻറ് സോൺ പരിധിയിൽനിന്ന് പുറത്തുപോവുന്നത് കർശനമായി തടയും. പൊതുപരിപാടികളിൽ പരമാവധി അഞ്ചുപേർക്കേ അനുമതിയുണ്ടാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.