ജാഗ്രത തുടരുക; കോവിഡ് അടങ്ങിയിട്ടില്ല
text_fields
കോഴിക്കോട്: രണ്ടാം തരംഗത്തിെൻറ തീവ്രത കുറഞ്ഞശേഷം ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. കോവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും രോഗസ്ഥിരീകരണ നിരക്കാണ് (ടി.പി.ആർ) ആശങ്കയുയർത്തുന്നത്. ഏപ്രിൽ മൂന്നാം വാരം തുടങ്ങിയ രണ്ടാം തരംഗം സെപ്റ്റംബറോടെ കുറഞ്ഞുതുടങ്ങിയിരുന്നു. രോഗമുക്തിയാകുന്നവരുടെ എണ്ണം കൂടിയതിനാൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. എന്നാൽ, ഒക്ടോബറിലെ ടി.പി.ആർ ആശ്വാസത്തിന് വകനൽകുന്നതല്ല.
ഒക്ടോബറിൽ രണ്ട് ദിവസം മാത്രമാണ് ടി.പി.ആർ അൽപമെങ്കിലും കുറഞ്ഞത്. ഒക്ടോബർ അഞ്ചിന് 8.59 ഉം 14ന് 7.15 ശതമാനവും. ബാക്കിയുള്ളതിൽ നാല് ദിവസമൊഴികെ പത്ത് ശതമാനത്തിന് മുകളിലായിരുന്നു. ഒരാഴ്ചയായി ഒരോ ദിവസവും രോഗസ്ഥിരീകരണ നിരക്ക് ക്രമാനുഗതമായി ഉയരുകയാണ്.
ഒരാൾക്ക് രോഗം വന്നാൽ ആ വീട്ടിലെ മറ്റുള്ളവർ പരിശോധന നടത്താതെ ക്വാറൻറീനിലിരിക്കുന്ന പ്രവണത അടുത്തിടെ ജില്ലയിൽ കൂടിയിട്ടുണ്ട്. ലക്ഷണങ്ങളുണ്ടെങ്കിലും ബാക്കിയുള്ളവർ പരിശോധന നടത്തുന്നുമില്ല. ഇതോടെ, യഥാർഥ രോഗികളുടെ എണ്ണം ആരോഗ്യ വകുപ്പിന് ലഭ്യമാകുന്നുമില്ല. രോഗിയുള്ള വീട്ടിലെ അംഗങ്ങൾ പുറത്തിറങ്ങി നടക്കുന്നതും പതിവാണ്. വാർഡ് തലത്തിലും പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിലും നിരീക്ഷണ സംവിധാനങ്ങൾ മുമ്പുള്ളതുപോലെ സജീവമല്ല. വിവാഹവീടുകളിലും മരണം നടന്ന വീടുകളിലും കരുതൽ കുറഞ്ഞതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ആശ വർക്കർമാരടക്കം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർക്കിടയിലും രോഗം പടരുന്നുണ്ട്. ജില്ലയിൽ ആഗസ്റ്റിലും സെപ്റ്റംബറിലും നടന്ന സെറോ സർവേയിൽ 18 വയസ്സിന് മുകളിലുള്ള 300പേരെ പരിശോധിച്ചതിൽ 77 ശതമാനം പേരുടെ ശരീരത്തിലും ആൻറിബോഡി കണ്ടെത്തിയതായാണ് (സെറോ പോസിറ്റിവിറ്റി) സർക്കാർ കണക്ക്. ഗർഭിണികളിൽ 61.6ഉം കുട്ടികളിൽ 39 ശതമാനവുമാണ്. ഗോത്രവർഗ വിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സെറോ പോസിറ്റിവിറ്റി 70.7 ശതമാനവും തീരവാസികളിൽ 85 ശതമാനവുമായിരുന്നു. കോഴിക്കോട് കോർപറേഷനിൽ ചേരികളിൽ താമസിക്കുന്നവരിൽ സെറോ സർവേ നടത്തിയിരുന്നു. 374 പേരെ പരിശോധിച്ചതിൽ സെറോ േപാസിറ്റിവിറ്റി നിരക്ക് 86.9 ശതമാനമാണ്. സ്വാഭാവിക അണുബാധയിലൂടെയും വാക്സിൻ കുത്തിവെപ്പിലൂടെയും ആൻറിബോഡി സാന്നിധ്യം ശരീരത്തിലുണ്ടാകാം. ഇത്രയും ഉയർന്ന ശതമാനക്കണക്കിലെത്തിയിട്ടും രോഗവ്യാപനവും തുടരുകയാണ്.
അധ്യാപകരും ജീവനക്കാരും കുത്തിവെപ്പെടുക്കണം –ഡി.എം.ഒ
കോഴിക്കോട്: അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന് എടുക്കണമെന്ന നിർദേശം സ്കൂളുകളില്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും വാക്സിന് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന നിര്‍ദേശവും വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനിയും വാക്സിനെടുക്കാത്ത രക്ഷിതാക്കളുണ്ടെങ്കില്‍ ഉടന്‍ വാക്സിനേഷന് സ്വീകരിക്കേണ്ടതാണ്.
കോവിഡ് രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റുജീവനക്കാര്‍ ഒരു കാരണവശാലും സ്കൂള്‍ പരിസരങ്ങളിലേക്ക് വരാന്‍ പാടില്ല. ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണം. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിരന്തരം നിരീക്ഷിക്കാനും അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് അനുയോജ്യമായ ശീലങ്ങള്‍ ഉറപ്പുവരുത്തണം. മുന്‍കരുതലുകള്‍ സ്കൂളുകളില്‍ എല്ലാവരും കര്‍ശനമായും പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
648 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ 648 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 5,958 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 813 പേര് കൂടി രോഗമുക്തി നേടി. 11.06 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 7,670 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായിവന്ന 612 പേര് ഉൾപ്പെടെ 30,730 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,33,629 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. 3,365 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.