ജില്ലയിൽ കോവിഡ് മരണം 5,000 കടന്നു
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവർ അയ്യായിരം കടന്നു. ബുധനാഴ്ച വരെ 5,088 മരണങ്ങളാണ് ആരോഗ്യ വിഭാഗം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. കോവിഡിെൻറ ആദ്യകാലത്തെ മരണങ്ങളിലടക്കം പലതും ഔദ്യോഗിക കണക്കിൽ വരാത്തതിനാൽ മരണസഖ്യയിൽ വർധനവുണ്ടാകുമെന്നതുറപ്പാണ്. സാധാരണ മരണങ്ങളിൽ കോവിഡ് സാധ്യതയില്ലെന്ന് ഉറപ്പുള്ളവയിലൊന്നും പരിശോധന നടത്തിയിരുന്നില്ല.
ജനുവരിയിൽ മാത്രം ജില്ലയിൽ 650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കിൽ കാര്യമായ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തിൽ രോഗികൾ വലിയതോതിൽ കൂടിയതോെടയാണ് മരണനിരക്കും ഉയർന്നത്. മരിച്ചവരിലേറെയും പ്രായമുള്ളവരും മറ്റു പല അസുഖങ്ങളുമുള്ളവരാണ്. ജനുവരി ഒന്നുവരെ ജില്ലയിൽ 4,280 മരണങ്ങളണ് കോവിഡ് മൂലമെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.
ജനുവരി 31 ഓടെയിത് 4,930 ആയാണ് ഉയർന്നത്. ഈ വർഷം ആദ്യനാളിൽ പുതിയ 299 രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ രോഗികൾ പ്രതിദിനം നാലായിരത്തിലധികമാണ്. ഇതിനിടെ, കഴിഞ്ഞമാസം മൂന്നുതവണ പ്രതിദിന പുതിയ രോഗികൾ അയ്യായിരം കടക്കുകയും ചെയ്തിരുന്നു. നിലവിൽ 30,000ത്തോളം രോഗികളാണ് ജില്ലയിലുള്ളത്. 25,000ത്തിലധികം പേരും വീടുകളിലാണ്. സർക്കാർ ആശുപത്രികളേക്കാൾ കൂടുതൽ പേർ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയിലുളളത്. 40,000 ത്തോളം പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
പ്രതിദിനം പതിനായിരത്തിലേറെ കോവിഡ് പരിശോധനയാണ് നടക്കുന്നത്. സംസ്ഥാനത്താകമാനം രണ്ടുവർഷത്തിനിടെ കോവിഡ് ബാധിച്ച് ഇതുവരെ അരലക്ഷത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്.
4602 പേർക്ക് കോവിഡ്; 4114 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ 4602 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4529 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 36 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന 35 പേർക്കും രണ്ട് ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,302 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4114 പേര് കൂടി രോഗമുക്തി നേടി. നിലവിൽ 31,213 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,839 ആളുകളാണ് ക്വാറന്റീനിലുള്ളത്. വീടുകളിൽ 25,540 പേരാണ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.