കോവിഡ് പ്രതിരോധം: കോഴിക്കോട് വഴി കാട്ടുന്നു; കേരളം ഏറ്റെടുക്കുന്നു
text_fieldsകോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തിൽ കോഴിക്കോട് ജില്ല ഭരണകൂടത്തിെൻറ ശ്രദ്ധേയമായ നീക്കങ്ങൾ സംസ്ഥാനത്തിന് മുഴുവൻ മാതൃകയാവുന്നു. ജില്ല തലത്തിൽ തുടങ്ങിയ കോവിഡ് 19 ജാഗ്രത വെബ് സൈറ്റ് സംസ്ഥാനത്തിെൻറ ഔദ്യോഗിക 'കോവിഡ് വിവരകേന്ദ്രം' ആയി മാറിയിരുന്നു. ഒടുവിൽ സ്ഥാപനങ്ങളിലെ സന്ദർശകരെ ക്യു.ആർ കോഡ് സ്കാനിങ്ങിലൂടെ കണ്ടെത്തുന്ന കോഴിക്കോടൻ വിദ്യ കേരളത്തിലെമ്പാടും നടപ്പാക്കാൻ പോകുകയാണ്.
ഒരു മാസത്തിലേറെയായി ജില്ലയിൽ ഈ രീതിയിൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നുണ്ട്. ഈ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂരടക്കം ചില ജില്ലകളിൽ അടുത്തിടെ നടപ്പാക്കിയിട്ടുമുണ്ട്.
www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ വിസിറ്റർ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വ്യാപാര, വിദ്യാഭ്യാസ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. തുടർന്ന് ലഭിക്കുന്ന ക്യു.ആർ കോഡ് പ്രിെൻറടുത്ത് അതത് സ്ഥാപനത്തിന് മുന്നിൽ പതിക്കണം. ഇവിടെ എത്തുന്നവർ കോഡ് സ്കാൻ ചെയ്യണം. ആദ്യ തവണ പേരും ഫോൺ നമ്പറും സ്വന്തം തദ്ദേശ സ്ഥാപനത്തിെൻറ പേരും നൽകണം. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ സന്ദർശകരുടെ വിവരങ്ങൾ കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ നിന്ന് എളുപ്പം കണ്ടു പിടിക്കാം.
നാല് ലക്ഷത്തിലേറെ പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 14000 ഓളം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും സന്ദർശകരുടെ ഫോൺ നമ്പറും പേരും കുറിച്ചു വെക്കാൻ നോട്ട് പുസ്തകങ്ങൾ വെച്ചിട്ടുണ്ട്. എന്നാൽ ഈ രീതി പൂർണമായും വിജയിക്കാതിരുന്നതോടെയാണ് സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ കോഴിക്കോട് ആരംഭിച്ച പല പദ്ധതികളും മറ്റ് ജില്ലകളും ഏറ്റെടുത്തിരുന്നു. തെരുവിൽ കഴിഞ്ഞ 700 ഓളം പോരെ ലോക് ഡൗണിെൻറ തുടക്കത്തിൽ സുരക്ഷിതമായി പുനരധിവസിപ്പിച്ചിരുന്നു. തുടർന്ന് മറ്റ് ജില്ലകളിലും ഈ സംവിധാനം നടപ്പാക്കി. മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായയും മൂക്കും മൂടണമെന്ന് ആദ്യം നിർബന്ധമാക്കിയതും കോഴിക്കോട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.