കോവിഡ്: നടപടി ശക്തമാക്കാൻ ഉത്തരവിറക്കി ജില്ല കലക്ടർ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിൽ കോവിഡ് രോഗനിരക്ക് കുതിച്ചുയരുന്നതിെൻറ പശ്ചാത്തലത്തിൽ നടപടി ശക്തമാക്കാൻ ഉത്തരവിട്ട് ജില്ല കലക്ടർ എസ്.സാംബശിവ റാവു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേർപ്പെട്ടവരെ പരിശോധനക്ക് വിധേയമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും പഞ്ചായത്തുകളിൽ ടി.പി.ആർ പത്ത് ശതമാനത്തിലധികമാണെന്നും കലക്ടർ ഉത്തരവിൽ മുന്നറിയിപ്പ് നൽകി. കോവിഡ് പരിശോധന ഒക്ടോബറിൽ 98 ശതമാനമായിരുന്നു. മാർച്ചിൽ 29 ശതമാനമായി കുറഞ്ഞു.ഈ നില തുടർന്നാൽ രോഗവ്യാപനം രൂക്ഷമാകാനും മരണനിരക്ക് ഉയരാനും കാരണമാകും.
ജില്ലയിൽ ആശങ്കജനകം വെള്ളിയാഴ്ച മാത്രം 715 രോഗികൾ; രോഗമുക്തി 228 പേർക്ക്
കോഴിക്കോട്: ജില്ലയിൽ കോവിഡ് ബാധ ഭയാനകമായ രീതിയിൽ പടരുന്നു. നിയന്ത്രണങ്ങളെല്ലാം പാളിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുടെ എണ്ണം ജില്ല 'തിരിച്ചുപിടിച്ചു.' വെള്ളിയാഴ്ച മാത്രം 715 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായത് 228 പേർക്ക് മാത്രമാണ്. രോഗമുക്തി നേടാൻ കൂടുതൽ സമയമെടുക്കുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു. മൂന്നാഴ്ച കൊണ്ട് രണ്ടായിരത്തിലേറെ പേർ രോഗികളായി. മാർച്ച് 18ന് 3045 'ആക്ടിവ്' രോഗികളാണുണ്ടായിരുന്നത്.
വെള്ളിയാഴ്ച ഇത് 5225 ആയി. ഒരാഴ്ച മുമ്പ് 3742 രോഗികൾ മാത്രമായിരുന്നു. വെള്ളിയാഴ്ച 7019 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്ക് പോസിറ്റിവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 692 പേർക്കാണ് രോഗം ബാധിച്ചത്. പുതുതായി വന്ന 1299 പേർ ഉൾപ്പെടെ ജില്ലയിൽ 21,935 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,56,256 പേർ നിരീക്ഷണം പൂർത്തിയാക്കി.
കോർപറേഷൻ പരിധിയിൽ 260 പുതിയ രോഗികളുണ്ട്. വിദേശത്തുനിന്ന് എത്തിയ ആർക്കും രോഗമില്ല. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. ചേളന്നൂർ പഞ്ചായത്തിൽ 21ഉം കൊയിലാണ്ടി നഗരസഭയിൽ 22 പേർക്കും രോഗമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.