കാട്രിഡ്ജ് ഇല്ല; മരിച്ചവരുടെ കോവിഡ് പരിശോധന വൈകുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചവരുടെ കോവിഡ് പരിശോധന വൈകുന്നു. സിബി നാറ്റ് മെഷീൻ ഉപയോഗിച്ചായിരുന്നു മരിച്ചവർക്ക് കോവിഡ് ബാധിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചിരുന്നത്. എന്നാൽ, സിബി നാറ്റ് പരിശോധനക്കാവശ്യമായ കാട്രിഡ്ജ് ലഭ്യമല്ലാതെ പരിശോധന മുടങ്ങുന്ന അവസ്ഥയാണ്. രണ്ടാഴ്ചയായി കാട്രിഡ്ജിനുവേണ്ടി ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് ആകമാനം കാട്രിഡ്ജിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സിബി നാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ ട്രൂ നാറ്റ് പരിശോധനയായിരുന്നു നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ട്രൂ നാറ്റ് മെഷീനും കേടായതോടെ പരിശോധന മുടങ്ങി പോസ്റ്റ്മോർട്ടം വൈകി. ഇത് പലപ്പേഴും ആളുകളുമായി തർക്കത്തിനും ഇടവെച്ചു.
ഇതോടെ പുതിയ ഒരു ട്രൂ നാറ്റ് മെഷീൻ കൂടി സ്ഥാപിച്ചിട്ടുണ്ട്. എന്നാലും ഒരേ സമയം ഒരു സാമ്പ്ൾ മാത്രമാണ് പരിശോധിക്കാനാവുക എന്നതിനാൽ പരിശോധനഫലം ലഭിക്കാൻ മരിച്ചവരുടെ ബന്ധുക്കൾ കാത്തുനിൽക്കുകയാണ്. പരിശോധനഫലം ലഭിച്ചാൽ മാത്രമേ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.