കരിപ്പൂർ രക്ഷാദൗത്യത്തിനുപോയ അഗ്നിശമന സേന ജീവനക്കാർക്ക് കോവിഡ്
text_fieldsകോഴിക്കോട്: ജില്ലയിലാദ്യമായി അഗ്നിശമന സേനയിലെ രണ്ടു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മീഞ്ചന്ത യൂനിറ്റിലെ ഫയർ ആൻഡ് റസ്ക്യൂ ഒാഫിസ് ഡ്രൈവർമാരായ വടകര, സൗത്ത്കൊടുവള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കരിപ്പൂർ വിമാനദുരന്ത വേളയിൽ രക്ഷാപ്രവർത്തനത്തിന് പോയ സംഘത്തിലുൾപ്പെട്ടവരാണിവർ. സംഘത്തിൽ മീഞ്ചന്ത യൂനിറ്റിലെ ഒമ്പതുപേരാണുണ്ടായിരുന്നത്.
ഇവർക്ക് വ്യാഴാഴ്ച മീഞ്ചന്ത ആർട്സ് കോളജിലായിരുന്നു കോവിഡ് പരിശോധന. രോഗം സ്ഥിരീകരിച്ച രണ്ടുപേരെയും ഉടൻ എൻ.െഎ.ടി കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്െമൻറ് സെൻററിേലക്ക് മാറ്റി.
ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വിമാനത്തിെൻറ ഭാഗങ്ങൾ മുറിച്ചുമാറ്റി കുടുങ്ങിക്കിടന്നവെര പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകിയവരാണിവർ.
അതിനാലാണ് പ്രൈമറി കോണ്ടാക്ടുണ്ടായത്. രക്ഷാദൗത്യത്തിന് പോയ മുഴുവനാളുകളും വന്നയുടൻ ക്വാർേട്ടഴ്സിൽ പ്രത്യേക സൗകര്യമൊരുക്കി ക്വാറൻറീനിൽ കഴിഞ്ഞതിനാൽ ഇവർക്ക് മറ്റ് ഉദ്യോഗസ്ഥരുമായി ഒരുവിധ സമ്പർക്കവുമുണ്ടായിട്ടില്ല.
ജീവനക്കാരെ രണ്ടായി തിരിച്ചുള്ള ക്രമീകരണങ്ങൾ നേരത്തെ ഏർപ്പെടുത്തിയതിനാൽ മീഞ്ചന്ത ഫയർ യൂനിറ്റിെൻറ പ്രവർത്തനത്തിന് പ്രതിസന്ധിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.