കോവിഡ്; മാതൃകാ വിവാഹം നടത്തിയ ദമ്പതികളെ ആദരിച്ച് പൊലീസ്
text_fieldsചേളന്നൂർ: വ്യാഴാഴ്ച വിവാഹിതരായ പാലത്ത് കോലംകണ്ടിയിൽ രാഹുലിനെയും പ്രിൽനക്കും ജില്ല പൊലീസ് മേധാവിയുടെ അനുമോദനപത്രം. താമരശ്ശേരി ഡിവൈ.എസ്.പി സന്തോഷാണ് കോവിഡ്കാലത്തെ വിവാഹമാതൃകക്ക് അർഹരായ വധൂ വരൻമാർക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്.
കാക്കൂർ സബ് ഇൻസ്പെക്ടർ അബ്ദുൽ സലാം, അഡീഷനൽ എസ്.ഐ ഇൻസമാം, സബ് ഇൻസ്പെക്ടർ റീഷ്മ എന്നിവരോടൊപ്പമെത്തിയാണ് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിെൻറ അനുമോദനപത്രം കൈമാറിയത്. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പൊലീസ് കണ്ടെത്തും.
ഇതിനുശേഷം ജനമൈത്രി പൊലീസ് വധൂവരൻമാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തും. തുടർന്ന് മഫ്തിയിലെത്തി പൊലീസ് വിവാഹവീട് നിരീക്ഷണം നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയവർക്ക് എസ്.പിയുടെയും സ്റ്റേഷൻ ഒാഫിസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ നൽകും.
നാദാപുരം: കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പൊലീസിെൻറ വക അനുമോദന സാക്ഷ്യപത്രം. ആരോഗ്യ വകുപ്പിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരാകുന്നവർക്ക് ജില്ല പൊലീസ് നടപ്പാക്കുന്ന അനുമോദന പത്രമാണ് നവദമ്പതികൾക്ക് ലഭിച്ചത്.
പൊലീസ് നിർദേശം പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ മീത്തലെ മോറത്ത് സിഞ്ചു- ദിൽന നവദമ്പതികൾക്കാണ് എടച്ചേരി എസ്.ഐ അരുൺകുമാർ, സി.പി.ഒ ഗണേഷൻ എന്നിവർ ചേർന്ന് വീട്ടിലെത്തി അനുമോദന സാക്ഷ്യപത്രം കൈമാറിയത്. കോഴിക്കോട് റൂറൽ എസ്.പി ഡോ. ശ്രീനിവാസെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന 'കോവിഡ് കല്യാണം' പദ്ധതിയുടെ ഭാഗമാണ് അനുമോദനം.
കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ ആദ്യം പൊലീസ് കണ്ടെത്തും. ജനമൈത്രി പൊലീസ് വധൂവരന്മാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തും. പിന്നീട് മഫ്തിയിലെത്തി പൊലീസുകാർ വിവാഹ വീട് നിരീക്ഷണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ്.പിയുടെയും സ്റ്റേഷൻ ഒാഫിസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്. വിവാഹ വീടുകളിൽനിന്ന് കോവിഡ് പടരുെന്നന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് റൂറൽ പൊലീസ് മാതൃക ദൗത്യം ഏറ്റെടുത്തത്.
വടകര: വെള്ളിയാഴ്ച വൈക്കിലശേരിയിലെ തിരുവോത്ത് താഴകുനി കാവ്യയുടേയും ലിേൻറാ മഹേഷിേൻറയും വിവാഹ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എത്തി ഡോ. എ ശ്രീനിവാസിന് മംഗളപത്രം നൽകി. കോവിഡ് ജില്ലാ നോഡൽ ഓഫിസർ ഡിവൈ.എസ്പി സലീഷ്, എസ്.ഐ ദിവാകരൻ, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ കുമാർ എന്നിവരും ജില്ലാ പൊലീസ് മേധാവിക്ക് ഒപ്പം സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.