കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച 158 പേര്‍ക്ക് കോവിഡ്
text_fields
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേരും ഇതിൽപ്പെടും. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.
കടലുണ്ടി സ്വദേശി (54), കൊടുവളളി സ്വദേശി (39), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (67) എന്നീ വിദേശത്തുനിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചങ്ങരോത്ത് സ്വദേശി (38), കിഴക്കോത്ത് സ്വദേശി (48), ഒളവണ്ണ സ്വദേശിനികള്‍(64,30), ഒളവണ്ണ സ്വദേശി(36)പയ്യോളി സ്വദേശി(50), 7മുതല്‍ 26 വരെ കോഴിക്കോട് കോർപറേഷൻ, (64,43,30,25,42,50,56,45,43,23,31,41,56,32,20,31,27,39,45,50) അതിഥി തൊഴിലാളികള്‍ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തി പോസിറ്റീവ് ആയവർ.
ചാത്തമംഗലം സ്വദേശി(31), ഫറോക്ക് സ്വദേശി(24), കടലുണ്ടി സ്വദേശി(33), കടലുണ്ടി സ്വദേശിനി(24), ഗൂഡല്ലൂര്‍ സ്വദേശിനി(39), കക്കോടി സ്വദേശികള്‍(62,53,18), കക്കോടി സ്വദേശിനികള്‍ (46,78,13,59), കോടഞ്ചേരി സ്വദേശി(32), കൊടുവളളി സ്വദേശിനികള്‍ (30,4), കൊടുവളളി സ്വദേശി(32), കൂരാച്ചുണ്ട് സ്വദേശി(63), മാവൂര്‍ സ്വദേശിനികള്‍ (8,46,5,17,15,21,48,21,52,21), മാവൂര്‍ സ്വദേശികള്‍ (3,26,38,12,28), മുക്കം സ്വദേശികള്‍(21,25,38,25,35,45,26,42,21), മുക്കം സ്വദേശിനികള്‍ (20,37), നടുവണ്ണൂര്‍ സ്വദേശിനികള്‍ (54,14,58), നന്മണ്ട സ്വദേശി(65), മുതല്‍ 51 വരെ) ഒളവണ്ണ സ്വദേശികള്‍ (42,71,34,28), ഒളവണ്ണ സ്വദേശിനികള്‍ (57), പനങ്ങാട് സ്വദേശികള്‍ (45,41), പെരുവയല്‍ സ്വദേശിനികള്‍(60,38,10,10,32,3,36,31,59,), പെരുവയല്‍ സ്വദേശികള്‍ (7,36,31), പുതുപ്പാടി സ്വദേശിനി(42), തലക്കുളത്തൂര്‍ സ്വദേശി(45), തിക്കോടി സ്വദേശി(67), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
(57,56,41,57,19,16,60,60,36,60,5,10,36,75,36,35,39.30,55,32,11,15,13,66,24 ആരോഗ്യപ്രവര്‍ത്തകന്‍,21.77,30,36), (ബേപ്പൂര്‍,പുതിയറ, വലിയങ്ങാടി, ഡി.61, കുളങ്ങരപീടിക, മാങ്കാവ്, ഡി.31, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം,
മെഡിക്കല്‍ കോളേജ്, കുണ്ടുപറമ്പ്, കരുവിശ്ശേരി, ഡി.60,തിരുവണ്ണൂര്‍,), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (61,72,49,24,15,70,50,7,67,64,51,5,67,9,72,30,23,7,32,44,22,23 (ആരോഗ്യപ്രവര്‍ത്തക, 58,30,32) ,(ഈസ്റ്റ്ഹില്‍, ഡി.46, ഡി.61, ഡി.31, കിണാശ്ശേരി, മെഡിക്കല്‍ കോളേജ്, കരുവിശ്ശേരി, ഡി.61, ഡി.52, മാത്തോട്ടം,പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം, മുഖദാര്‍) തുടങ്ങി 123 പേർക്കാണ് സമ്പര്‍ക്കം വഴി രോഗമുണ്ടായത്.
കോഴിക്കോട് കോര്‍പ്പറേഷന്‍, പുതിയങ്ങാടി ഡി. 75 സ്വദേശിനി(1), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(8,42),(കുറ്റിച്ചിറ, മുഖദാര്‍), കാവിലുംപാറ സ്വദേശിനി (37), രാമനാട്ടുകര സ്വദേശിനി (48). ഉള്ള്യേരി സ്വദേശി(63) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവർ.
പുതുതായി വന്ന 521 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,209 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 81436 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 187 പേര്‍ ഉള്‍പ്പെടെ 1053 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 317 പേര്‍ മെഡിക്കല്‍ കോളേജിലും, 136 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 117 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററിലും, 118 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററിലും, 132 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 109 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 18 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 118 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
പുതുതായി വന്ന 284 പേര്‍ ഉള്‍പ്പെടെ ആകെ 3244 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 607 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്‍ററുകളിലും, 2594 പേര്‍ വീടുകളിലും, 43 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 26 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28575 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
4664 സ്രവ സാമ്പ്ൾ പരിശോധനയ്ക്ക് അയച്ചു. ആകെ 97300 സാമ്പ്ളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 92647 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 90240 എണ്ണം നെഗറ്റീവ് ആണ്. 4653 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.