മെഡി. കോളജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപിക്കുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ചികിത്സാ ഉപകരണങ്ങളായ ഗ്ലൗസുകൾ, മാസ്ക്, പി.പി.ഇ കിറ്റ്, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയവയെല്ലാം സൂക്ഷിക്കുന്ന സ്റ്റോറിലെ ആറ് ജീവനക്കാരാണ് കോവിഡ് ബാധിച്ച് സമ്പർക്ക വിലക്കിൽ കഴിയുന്നത്.
സ്ഥിരം ജീവനക്കാർക്കെല്ലാം രോഗം ബാധിച്ചതിനാൽ താൽക്കാലിക ജീവനക്കാരെ വെച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കാരുണ്യ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിലൂടെ മരുന്ന് ലഭിക്കുന്നതിനായി ഒപ്പ് വാങ്ങുന്നതിനായി രോഗികളുടെ ബന്ധുക്കൾ, ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ ലഭിക്കുന്നതിനായി മറ്റ് ജീവനക്കാരും നിരന്തരം സ്റ്റോറിൽ കയറിയിറങ്ങാറുണ്ട്.
ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കയറിയിറങ്ങുന്ന സാഹചര്യം രോഗം പരക്കാൻ ഇടയാക്കുമെന്നും അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്ന തരത്തിൽ സംവിധാനമൊരുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.