13ന് വൈകീട്ട് മുതലുള്ള കോവിഡ് ബാധിതര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം
text_fieldsകോഴിക്കോട്: മറ്റെന്നാൾ വൈകീട്ട് മൂന്നു മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും ക്വാറൻറീനില്‍ ഉള്ളവര്‍ക്കും പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഫോറം 19 സിയില്‍ നല്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിനുമുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍, ആറിന് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്ത ശേഷമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.
സ്പെഷല്‍ വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനില്‍ കയറുന്നതിനു മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജൻറുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടാനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള നടപടിക്രമങ്ങൾ സ്പെഷല്‍ വോട്ടര്‍മാർക്കും ബാധകമാണ്. ഇവർ കൈയുറ ധരിക്കാതെ വോട്ടിങ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പ്രത്യേകം പേന ഉപയോഗിച്ച് വേണം വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യവകുപ്പ് പോളിങ് സ്റ്റേഷനില്‍ എത്തിക്കും.
സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്പെഷല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പി.പി.ഇ കിറ്റ് ധരിച്ച് എത്തണം. പോളിങ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ടുവരുന്ന ഡ്രൈവര്‍മാരും പി.പി.ഇ കിറ്റ് ധരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.