കോവിഡ്: കല്യാണങ്ങൾ മാറ്റിവെക്കുന്നു
text_fieldsകോഴിക്കോട്: വീണ്ടും കോവിഡ് വ്യാപിച്ചതോടെ ജില്ലയിൽ കല്യാണ ചടങ്ങുകളെയും ബാധിച്ചു. നീട്ടിവെക്കുകയോ ചുരുക്കത്തിൽ നടത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പല കല്യാണങ്ങളും. കഴിഞ്ഞ വർഷം ലോക്ഡൗണായതിനാൽ ഈ വേനലവധിക്കാലേത്തക്ക് മാറ്റിവെച്ച ചടങ്ങുകളെയടക്കമാണ് കോവിഡ് രണ്ടാം തരംഗം ബാധിച്ചത്.
ഹാളുകളിലും വീടുകളിലും നടത്തുന്ന ചടങ്ങുകൾ മാറ്റിവെച്ചവയിൽപ്പെടും. ഞായറാഴ്ചയാണ് കൂടുതൽ കല്യാണങ്ങൾ നടക്കുന്നത്. ജില്ലയിൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം െകാണ്ടുവന്നതാണ് ഏറ്റവും തിരിച്ചടിയായത്. ചില കല്യാണവീടുകളിൽ രോഗം പടർന്നതായ റിപ്പോർട്ടുകളും ചടങ്ങുകൾ മാറ്റിവെക്കാൻ കാരണമായി. നിയന്ത്രണങ്ങൾ ലംഘിച്ച് ഏതു ചടങ്ങ് നടത്തിയാലും സംഘാടകരാണ് ഉത്തരവാദികളെന്നാണ് സർക്കാർ തീരുമാനം. ഈ മാസവും അടുത്ത മാസം ആദ്യ ആഴ്ചയും നടത്തേണ്ട ബുക്കിങ് പലരും റദ്ദാക്കിയതായി നഗരത്തിലെ പ്രമുഖ വെഡിങ് ഹാളുകളിലൊന്നായ എരഞ്ഞിപ്പാലത്തെ ആശിർവാദ് ലോൺസ് അധികൃതർ പറഞ്ഞു.
ഈ മാസം 25നും മേയ് രണ്ടിനും നടക്കേണ്ടവ റദ്ദാക്കിയിട്ടുണ്ട്. 25ന് രാവിലെയും വൈകീട്ടും ബുക്കിങ്ങുണ്ടായിരുന്നു. ചിലത് വീടുകളിൽ വെച്ച് ലളിതമായി നടത്താനാണ് തീരുമാനം. കഴിഞ്ഞ വർഷം മാർച്ച് 21 മുതൽ ഡിസംബർവരെ നിരവധി ബുക്കിങ്ങുകളാണ് ആശിർവാദ് ലോൺസിൽ റദ്ദാക്കിയത്.
അഴകൊടി ദേവീ ക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിലെ ചടങ്ങുകളെയും കോവിഡ് ബാധിച്ചു. ശനിയാഴ്ച നടക്കുന്ന കല്യാണം മാറ്റിെവച്ചു. മേയ് മാസത്തിൽ 15ഓളം ബുക്കിങ് ഇവിടെയുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ഇവയും മാറ്റിവെക്കുകയോ വീടുകളിൽ ലളിതമായി നടത്തുകയോ ചെയ്യും.
ക്രിസ്ത്യൻ പള്ളികളിലെ ചടങ്ങുകളും മാറ്റിവെക്കുന്നുണ്ട്. റമദാൻ മാസമായതിനാൽ ഇസ്ലാം മത വിശ്വാസികൾക്ക് ഇത് കല്യാണ സീസണല്ല. ഗ്രാമങ്ങളിൽ കല്യാണത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം നൽകുന്ന പതിവുണ്ട്. വർഷങ്ങളായി മറ്റു കല്യാണങ്ങൾക്ക് പണം നൽകിയവർക്ക് തിരിച്ചുകിട്ടുന്ന അവസരമാണിത്. എന്നാൽ, കോവിഡ് നിയന്ത്രണം കാരണം ക്ഷണിക്കപ്പെട്ടവരുടെ എണ്ണം കുറയുേമ്പാൾ രക്ഷിതാക്കാൾക്ക് ഇത്തരം കൈത്താങ്ങുകളും നഷ്ടമാകുന്നു.
കല്യാണങ്ങൾ മാറ്റിവെക്കുന്നത് പാചകക്കാർക്കും വിഡിയോ ഫോട്ടോഗ്രാഫർമാർക്കും ടൂറിസ്റ്റ് വാഹന ഉടമകൾക്കും വാടക സ്റ്റോറുകാർക്കും വെഡിങ് ഹാൾ നടത്തിപ്പുകാർക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.