Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയ ധ്രുവീകരണ...

വർഗീയ ധ്രുവീകരണ ശ്രമത്തിൽനിന്ന്​ സി.പി.എം പിന്മാറണം –വെൽഫെയർ പാർട്ടി

text_fields
bookmark_border
വർഗീയ ധ്രുവീകരണ ശ്രമത്തിൽനിന്ന്​ സി.പി.എം പിന്മാറണം –വെൽഫെയർ പാർട്ടി
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന്​ സി.​പി.​എം പി​ന്മാ​റ​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ദ്ദേ​ശ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ നേ​ട്ടം ല​ക്ഷ്യം​വെ​ച്ചും ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും സം​ഘ്പ​രി​വാ​റി​നെ ക​വ​ച്ചു​വെ​ക്കും​വി​ധ​ത്തി​ലു​ള്ള തീ​വ്ര വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് സി.​പി.​എ​മ്മും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ശ്ര​മി​ക്കു​ന്ന​ത്.

സം​ഘ്പ​രി​വാ​റി​െൻറ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ലെ സി.​പി.​എം മ​രു​ന്നി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ്. ര​ണ്ടു ജ​നാ​ധി​പ​ത്യ ചേ​രി​ക​ൾ എ​ന്ന കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ സ്വ​ഭാ​വ​ത്തെ ഇ​ല്ലാ​താ​ക്കാ​നും സം​ഘ്പ​രി​വാ​റും സി.​പി.​എ​മ്മും എ​ന്ന ദ്വ​ന്ദ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കാ​നു​മാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത്. സം​ഘ്പ​രി​വാ​റി​നെ​തി​രെ രാ​ജ്യ​ത്തെ മ​തേ​ത​ര നി​ല​പാ​ടു​ള്ള​വ​ർ ഒ​ന്നി​ക്കേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ ഇ​സ്‌​ലാം​ഭീ​തി പ​ര​ത്തു​ക​യാ​ണ് കോ​ടി​യേ​രി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ​നി​ന്ന്​ പാ​ർ​ട്ടി പി​ന്മാ​റ​ണം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ നീ​ക്കു​പോ​ക്കു​ണ്ടാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി.​പി.​എ​മ്മു​മാ​യും നീ​ക്കു​പോ​ക്കു​ണ്ടാ​ക്കും. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ക​യും അ​ധി​കാ​രം പ​ങ്കി​ടു​ക​യും ചെ​യ്ത​ ശേ​ഷം ഇ​പ്പോ​ൾ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കെ​തി​രെ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്​ സി.​പി.​എമ്മെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyCPMcommunal polarizationsecular parties
Next Story