ബക്കറ്റ് പിരിവിന് വിട; കൃഷിയിലൂടെ പണം കണ്ടെത്തി പുന്നശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകർ
text_fieldsനരിക്കുനി: പുന്നശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകരിപ്പോൾ എഴുത്തും വായനയും കഴിഞ്ഞാൽ കൃഷിയിടത്തിലാണ് സമയം ചെലവഴിക്കുന്നത്. സാംസ്കാരിക പ്രവർത്തനത്തിന് പണം സ്വരൂപിക്കുന്നതിലും ഈ കൂട്ടായ്മ വേറിട്ടതാകുന്നു. ഒരാളിൽ നിന്നും ഒരു ചില്ലിക്കാശുപോലും വാങ്ങില്ല, പണം സ്വരൂപിക്കാനായി അവർ മലമുകളിൽ കൃഷി ഇറക്കിയിരിക്കയാണ്. തരിശായി കിടന്ന 60 സെന്റ് സ്ഥലത്ത് അവർ നാടൻ ഇനമായ ആനക്കൊമ്പൻ വെണ്ടയും ഇഞ്ചിയും മഞ്ഞളും, കിഴങ്ങുവർഗങ്ങളും കൃഷി ചെയ്ത് വിൽപനയിലൂടെ പണം കണ്ടെത്തുകയാണ്. മലമുകളിലായാൽ കാലവർഷമായാലും കൃഷി നശിക്കില്ല എന്ന തിരിച്ചറിവാണ് അവരെ ഇവിടെ കൊണ്ടെത്തിച്ചത്. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും സാംസ്കാരിക പ്രവർത്തകർക്കുണ്ട്. ഇന്നലെ വരെ അവർ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ബക്കറ്റുമായി പിരിവിനിറങ്ങുമായിരുന്നു. ആ ഒരു പതിവ് കാഴ്ചയാണിപ്പോൾ ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.