സൈബർ ആക്രമണം; എ.ഐ.എസ്.എഫ് നേതാവ് പരാതി നൽകി
text_fieldsകോഴിക്കോട്: സൈബർ ആക്രമണത്തെ തുടർന്ന് എ.ഐ.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് അശ്വിൻ ആവള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
1936ൽ എ.ഐ.എസ്.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീജിത്ത് പുതുശ്ശേരി, മായ നാദാപുരം, ഷിജിന തില്ലങ്കേരി, അമ്മു സഖാവ്, ചെകുത്താൻ ലാസർ തുടങ്ങിയ പേരുകളുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിൽനിന്നാണ് സൈബർ ആക്രമണമെന്ന് പരാതിയിൽ പറഞ്ഞു.
സംഘടിത വിദ്യാർഥി പ്രസ്ഥാനത്തിന് 85 വർഷമെന്ന് എസ്.എഫ്.ഐ ദേശീയ ജോയൻറ് സെക്രട്ടറി ദിപ്സിത ജോയി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിെൻറ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ആക്രമണം.
മേപ്പയൂർ പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കോഴിക്കോട് റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.