ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്, സൈബർ പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.പ്രമുഖരുടെ പേരിലുൾപ്പെടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പണം തട്ടുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോേട്ടാ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കൾക്ക് വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണ് ആദ്യം ചെയ്യുന്നത്.
റിക്വസ്റ്റ് സ്വീകരിക്കുന്നവരുമായി ചാറ്റ് നടത്തി അത്യാവശ്യമായി പണം വേണമെന്ന് ആവശ്യപ്പെടും. വലിയ സംഖ്യ ചോദിച്ച് അത്രയും ഇല്ലെന്ന് പറഞ്ഞാല്‍ ഉള്ള തുക ഗൂഗിള്‍ പേ വഴി അയക്കാൻ നിർബന്ധിക്കും. മുേമ്പ പരിചയമുള്ള ആളാണല്ലോ എന്ന നിലക്കാണ് പലരും ഫോണിൽപോലും ബന്ധപ്പെടാതെ പണം അയച്ച് തട്ടിപ്പിനിരയാകുന്നത്.
മാധ്യമപ്രവർത്തകൻ എ. സജീവെൻറ പേരില്‍ വരെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അടുത്തിടെ തട്ടിപ്പ് നടന്നു. അദ്ദേഹത്തിെൻറ സുഹൃത്തുക്കളില്‍ ചിലർക്കാണ് പണം നഷ്ടമായത്.ഗള്‍ഫിലുള്ള സുഹൃത്ത് അബ്ദുല്‍സലീം 030001521211 എന്ന അക്കൗണ്ട് നമ്പറിലേക്ക് (ഐ.എഫ്.എസ്.സി- ഐ.സി.ഐ.സി 0003000) 18,000 രൂപ അയക്കുകയും പണം നഷ്ടമാവുകയും ചെയ്തു.
ഇതുസംബന്ധിച്ച് സിറ്റി പൊലീസ് മേധാവി എ.വി. േജാർജിന് നൽകിയ പരാതിയിൽ സൈബര്‍ പൊലീസ് സി.ഐ ശിവപ്രസാദാണ് അന്വേഷണം ആരംഭിച്ചത്. ഹൈകോടതിയിലെ അഭിഭാഷകന് തേജസ് പുരുഷോത്തമന് തനിക്ക് ഗൂഗിള്‍ പേ ഇല്ലെന്നും ഫോണ്‍ പേ വഴി അയച്ചാല്‍ മതിയോ എന്നുവിളിച്ച് ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അതേസമയം, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.