ഗോഡൗണിൽ കെട്ടിക്കിടന്ന് കേടുവന്ന അരി പോളിഷ് ചെയ്യാൻ കൊണ്ടുപോകുന്നത് തടഞ്ഞു
text_fieldsകൊയിലാണ്ടി: ഗോഡൗണിൽ കെട്ടിക്കിടന്ന് കേടുവന്ന അരി പോളിഷ് ചെയ്യാൻ കൊണ്ടുപോകുന്നത് തടഞ്ഞു. സ്കൂൾ കുട്ടികൾക്ക് നൽകാനുള്ള അരിയാണിത്.
ഏഴു മാസത്തോളമായി ഈ അരി ഗോഡൗണിൽ കിടക്കുകയായിരുന്നു. ആളുകളുടെ ശ്രദ്ധയിൽപെടുേമ്പാഴേക്കും ഏതാനും ലോഡ് അരി പുറത്തേക്ക് കൊണ്ടുപോയിരുന്നു.
ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ, കെ.പി.സി.സി മെംബർ പി. രത്നവല്ലി എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞശേഷം സിവിൽ സപ്ലൈസ് അധികൃതരേയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. എം.ഡി.എം.എസ് പദ്ധതി പ്രകാരമുള്ളതാണ് അരി. പോളിഷ് ചെയ്ത ഭംഗിയാക്കിയശേഷം വിതരണം ചെയ്യാനായിരുന്നു നീക്കം.
പ്രതിഷേധത്തെ തുടർന്ന് അരി ഗോഡൗണിൽ തിരിച്ചിറക്കി.ക്ലീൻ ചെയ്ത ശേഷം വിതരണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഫെബിന മുഹമ്മദ് അഷ്റഫ് സ്ഥലത്തെത്തി സാമ്പ്ൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.