കെ.ടി.മൻസൂറിന് ഡി.സി.സിയുടെ ആദരം
text_fieldsകോഴിക്കോട്: വിദ്വേഷത്തിന്‍റെ വർത്തമാനകാലത്ത് അന്യമായി കൊണ്ടിരിക്കുന്ന മാനവികതയും, സാഹോദര്യവും വരച്ചുകാട്ടി ഏറെ പ്രശംസ പിടിച്ചുപറ്റിയ " ഗിഫ്റ്റ് ഓഫ് ഉമ്മച്ചി " എന്ന ഷോർട്ട് ഫിലിം കഥ എഴുതി സംവിധാനം നിർവ്വഹിച്ച കെ.ടി.മൻസൂറിനെ കോഴിക്കോട് ജില്ലാ കോൺഗ്രസു് കമ്മിറ്റി ആദരിച്ചു.
നിലമ്പൂർ ആയിഷ പ്രധാന വേഷം ചെയ്യുന്ന യു ട്യുബിൽ റിലീസായ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടു് ലക്ഷത്തിലതികം പേരാണ് കണ്ടത്.ഏറെ ജനശ്രദ്ധ നേടിയിരുന്ന " ഫയൽ ജീവിതം" ടെലിഫിലിമും കഥ എഴുതി സംവിധാനം ചെയ്തത് മൻസൂർ ആയിരുന്നു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.ഫ് ചെയർമാനും മുൻ കൊടിയത്തൂർ മണ്ഡലം കോൺഗ്രസു് പ്രസിഡണ്ടുമാണ് കെ.ടി.മൻസൂർ .കെ.പി.സി സി പ്രസിഡണ്ട് കെ.സുധാകരൻ മെമൻ്റോ കൈമാറി.
ഡി.സി.സി പ്രസിഡന്‍റ് കെ.പ്രവീൺകുമാർ അധ്യക്ഷം വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റുമാരായ ടി. സിദ്ധിഖ് എം.എൽ.എ, പി.ടി. തോമസ് എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി,.എം.കെ.രാഘവൻ എം.പി, കെ.പി.സി സി ജനറൽ സക്രട്ടറിമാരായ എൻ.സുബ്രമണ്യൻ, പി.എം നിയാസ്, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ കെ.സി.അബു, യു. രാജീവൻ മാസ്റ്റർ, യു.ഡി.ഫ് ജില്ലാ ചെയർമാൻ ബാല നാരായണൻ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടു് അഭിജിത്,ഡിസിസി ജനറൽ സക്രട്ടറി ചോലക്കൽ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.