ഡി.സി.സി പ്രസിഡൻറ് സ്ഥാനം ഉറപ്പിച്ച് പ്രവീൺ കുമാർ; െഎ ഗ്രൂപ്പിൽ കുത്തിത്തിരിപ്പ്
text_fieldsകോഴിക്കോട് : ഐ ഗ്രൂപ്പുകാരനും കെ. മുരളീധരെൻറ അടുപ്പക്കാരനുമായ കെ. പ്രവീൺ കുമാർ ഡി.സി.സി പ്രസിഡൻറ് പദവി ഉറപ്പിച്ചെങ്കിലും ഗ്രൂപ്പിനുള്ളിൽ കലഹം ബാക്കി. ഐ ഗ്രൂപ്പുകാരായ രണ്ട് കെ.പി.സി.സി ഭാരവാഹികളാണ് അവസാനശ്രമം നടത്തിയത്. എന്നാൽ, ഇരുവർക്കും നിരാശ മാത്രമാകും ബാക്കിയെന്നാണ് ഡൽഹിയിൽനിന്ന് ഗ്രൂപ് മാനേജർമാർ അറിയിച്ചത്.കെ.സി. അബുവിലൂടെ നേടിയെടുത്ത് പിന്നീട് നിലനിർത്തിയ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് ഇനി നഷ്ടമാകും. പി. ശങ്കരനും വീരാൻകുട്ടിയുമടക്കമുള്ള ഉറ്റ അനുയായികളായിരുന്നു കെ. കരുണാകരൻെറ പ്രതാപകാലത്ത് ഡി.സി.സി പ്രസിഡൻറുമാരായിരുന്നത്.
കെ. മുരളീധരൻെറ ഇടപെടലും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ തീരുമാനിക്കുന്നതിലുണ്ടായിരുന്നു. പിന്നീട് കെ.സി. അബു വർഷങ്ങളോളം ഡി.സി.സിയെ നയിച്ചപ്പോൾ ഐ ഗ്രൂപ് തീർത്തും ഒതുങ്ങി. ടി. സിദ്ദീഖ് ഗ്രൂപ്പുകൾക്ക് അതീതമായി സംഘടനയെ ചലിപ്പിച്ചെങ്കിലും ഐ ഗ്രൂപ്പിെൻറ ചില നേതാക്കളുടെ സഹകരണമുണ്ടയിരുന്നില്ല. സിദ്ദീഖിന് ശേഷമെത്തിയ യു. രാജീവൻെറ നേതൃത്വം തീർത്തും ദുർബലമായിരുന്നെന്ന അഭിപ്രായം ഗ്രൂപ് വ്യത്യാസമില്ലാതെ പാർട്ടി പ്രവർത്തകർക്കുണ്ട്. കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറും പിന്നീട് വർക്കിങ് പ്രസിഡൻറുമായി മാറിയ സിദ്ദീഖ് എം.എൽ.എ കൂടിയായതോടെ ജില്ലയെ കൈവിട്ടെന്ന അഭിപ്രായം പ്രവർത്തകർക്കുണ്ട്.
എം.പിമാരായ കെ. മുരളീധരൻെറയും എം.കെ. രാഘവൻെറയും കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻെറയും പിന്തുണ കെ.പ്രവീൺ കുമാറിൻെറ പേര് ഒന്നാമതായി പരിഗണിക്കാൻ പ്രധാന കാരണമായി.വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന ഈ നേതാവിന് യു.ഡി.എഫിലെ ഘടകകക്ഷികളുമായും അടുത്ത ബന്ധമുണ്ട്. എ ഗ്രൂപ്പിനാണെങ്കിൽ അനുയോജ്യനായ നേതാവിൻെറ പേര് മുന്നോട്ടു വെക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.