വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി: ഗൃഹനാഥന്റേതെന്ന് സംശയം
text_fieldsവേളം: പെരുവയൽ തലവഞ്ചേരി ക്ഷേത്രത്തിനു സമീപം കണിശന്റെമീത്തൽ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി. മാസത്തോളമായി പുറത്തുകാണാത്ത ഗൃഹനാഥൻ ദിനേശന്റേതാണെന്ന് (44) സംശയം. വീട്ടുവരാന്തയിലെ കട്ടിലിലാണ് അസ്ഥികൾ കണ്ടെത്തിയത്. പരിസരത്തും ചിതറിക്കിടന്നിരുന്നു.
മാസത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫോറൻസിക് പരിശോധനക്കയച്ചു. പരിശോധന ഫലം അടുത്ത മാസം ഒന്നിനേ ലഭിക്കൂ എന്ന് ഫോറൻസിക് വിദഗ്ധർ പൊലീസിനെ അറിയിച്ചു. ഒറ്റക്കു താമസിച്ചിരുന്ന ദിനേശന്റെ ഭാര്യയും മക്കളും ഇയാളുമായി അകന്ന് ഭാര്യയുടെ വീട്ടിലാണ് താമസം. ദിനേശന്റെ അമ്മയെ ഇയാൾ ഉപദ്രവിച്ചിരുന്നതിനാൽ പൊലീസും നാട്ടുകാരും ചേർന്ന് വടകര തണൽ അഭയ കേന്ദ്രത്തിലാക്കിയിരുന്നു. പരിസരവാസികളാരും വീടുമായി അടുക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. പരേതനായ നാരായണനാണ് ദിനേശന്റെ പിതാവ്. ഭാര്യ: സവിത. മക്കൾ: അമൽ, അശ്വിൻ. സഹോദരി: വസന്ത (നരിപ്പറ്റ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.