ഈ തെരുവിൽ ഇനി ആരും ഒറ്റപ്പെടില്ല: കുഴഞ്ഞുവീഴുന്നവരെ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ ഇടപെടുന്നു
text_fieldsകോഴിക്കോട്: ആൾക്കൂട്ടത്തിനിടയിൽപോലും കുഴഞ്ഞുവീണാൽ കോവിഡ് ഭീതിമൂലം ആരും രക്ഷാപ്രവർത്തനത്തിന് തയാറാവാത്ത അവസ്ഥ ഒഴിവാക്കാൻ സന്നദ്ധപ്രവർത്തകരും ആരോഗ്യമേഖലയിലെ വിദഗ്ധരും ഇടപെടുന്നു. കൺസോർട്യം ഒാഫ് വളൻററി ഏജൻസിയും (സി.വി.എ) ഡോക്ടർമാരും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന കൂട്ടായ്മയായ 'വെൽനസ് ഫൗണ്ടേഷനു'മാണ് കോവിഡ് േപ്രാേട്ടാകാേൾ പാലിച്ച് അടിയന്തര സഹായം നൽകുന്ന പദ്ധതി തയാറാക്കുന്നത്.
ഇതുസംബന്ധിച്ച് സർക്കാറുമായി ആശയവിനിമയം നടത്തുമെന്ന് വെൽനെസ് ഫൗണ്ടേഷൻ പ്രതിനിധി അക്ബർ അലിഖാൻ പറഞ്ഞു. 'കോവിഡ് ഭീതി: കുഴഞ്ഞുവീഴുന്നവർ റോഡിൽ കിടന്ന് മരിക്കുന്നു' തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സന്നദ്ധപ്രവർത്തകരുടെ ഇടപെടൽ.
പൊതുപ്രവർത്തകൻ അഷ്റഫ് കാപ്പാട് ഉൾപ്പെടെ നാലുപേർ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ ജനം കാഴ്ചക്കാരായി നിന്ന അവസ്ഥയെ കുറിച്ചായിരുന്നു മാധ്യമ റിപ്പോർട്ട്. ഇൗ വാർത്തയെ തുടർന്ന് സിറ്റി പൊലീസ് ബോധവത്കരണ പോസ്റ്റർ തയാറാക്കി. 'അരുത് കോവിഡ് ഭീതി കാരണം മനുഷ്യത്വം മറക്കാതിരിക്കുക, ഭയം വേണ്ട ജാഗ്രത മതി' എന്ന സന്ദേശപ്രചാരണമാണ് കേരള പൊലീസിെൻറ ലേബലിൽ സാമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.
ആംബുലൻസുകളിൽ പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരോ വളൻറിയർമാരോ എത്തിയാലേ കുഴഞ്ഞുവീണുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാനാവൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്. നാട്ടുകാർക്ക് ഇത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ട അടിയന്തര രക്ഷാപ്രവർത്തനത്തെ കുറിച്ച് ബോധവത്കരണം നടത്താനും പി.പി.ഇ കിറ്റുകളുടെ ലഭ്യത പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കുന്നതുമുൾപ്പെടെ പദ്ധതികളാണ് സന്നദ്ധസംഘടന കൂട്ടായ്മ തയാറാക്കുന്നത്. അതോടൊപ്പം ആംബുലൻസ് സർവിസുകളുടെ ഏകോപനം കാര്യക്ഷമമാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്.
ഇതുസംബന്ധിച്ച ചർച്ചയിൽ ഡോ. അജിൽ അബ്ദുല്ല, ഡോ. സലീം ദോഹ, അക്ബർഅലി ഖാൻ, എ.പി. അബ്ദുൽ സമദ്, കെ.പി. മുസ്തഫ, പി. സിക്കന്തർ, എം.സി. അക്ബർ ചാലിയം എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.