പാഴ് വസ്തുക്കളിൽനിന്നും അലങ്കാര വസ്തുക്കൾ: മത്സരം
text_fieldsകോഴിക്കോട്: ജില്ല ശുചിത്വമിഷൻ ഓണാഘോഷത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ കുടുംബശ്രീ, ഹരിത കർമസേന പ്രവർത്തകർക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പായും മത്സരിക്കാം. വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാഴ്വസ്തുക്കളിൽ നിന്ന് ഭംഗിയുള്ളതും ഈടുനിൽക്കുന്നതുമായ അലങ്കാര വസ്തുക്കൾ നിർമിക്കുക എന്നതാണ് മത്സരം.
നിർമിച്ച അലങ്കാരവസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സി.ഡി.എസ്, ഹരിത കൺസോർട്ട്യം ഭാരവാഹികളെ ഏൽപിക്കണം. ജില്ലതലത്തിൽ തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ് തലം സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെ പാരിതോഷികം നൽകും. ജില്ലതലത്തിൽ തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വ്യക്തിഗത സ്ഥാനക്കാർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ പാരിതോഷികം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രകൃതി സൗഹൃദ ബാഗുകളും പ്രശംസാപത്രവും നൽകും. സെപ്റ്റംബർ രണ്ടിനകം അലങ്കാര വസ്തുക്കൾ പഞ്ചായത്ത് തലത്തിലും സെപ്റ്റംബർ 10നകം ജില്ലതലത്തിലും സമർപ്പിക്കണം. ജില്ലതല ഫല പ്രഖ്യാപനം സെപ്റ്റംബർ 21ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.