ജില്ലയിൽ വാഹനാപകടങ്ങളിലും മരണനിരക്കിലും കുറവ്
text_fieldsകോഴിക്കോട്: ജില്ലയിൽ വാഹനാപകടങ്ങളിലും മരണനിരക്കിലും കുറവുകൾ വന്നതായി കണക്കുകൾ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ റോഡുകളിൽ വാഹനങ്ങൾ വർധിച്ചെങ്കിലും ജില്ലയിൽ വാഹനാപകടങ്ങളിലും മരണനിരക്കിലും കുറവുണ്ടായതാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപകടങ്ങളിൽ 36.9 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. മരണനിരക്കിൽ 43.6 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് വിഭാഗവും പറയുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ വരെ 2557 അപകടവും മരണം 298 ഉം ആയിരുന്നെങ്കിൽ ഈ വർഷം 1615 അപകടങ്ങളും 162 മരണവുമായി കുറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച്, ഏപ്രിൽ മാസങ്ങൾക്കു പിന്നാലെ മേയിലും അപകടം കുറഞ്ഞു. അപകടം കുറഞ്ഞെങ്കിലും രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം മോട്ടോർ വാഹന വകുപ്പിെൻറ സേഫ് കേരള എൻഫോഴ്സ്മെൻറിെൻറയും പൊലീസിെൻറയും ഇടപെടലുകളാണ് അപകടം കുറക്കാൻ കാരണമായതായി വിലയിരുത്തുന്നു. ജില്ലയിൽ എൻഫോഴ്സ്മെൻറ് ആർ.ടി.ഒയുടെ കീഴിൽ എട്ട് എൻഫോഴ്സ്മെൻറ് യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്.
റോഡ് അപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ആരംഭിച്ചതാണ് സേഫ് കേരള എൻഫോഴ്സ്മെൻറ് സ്‌ക്വാഡ്.വാഹന പരിശോധന കർശനമാക്കിയത് ഏറെ ഗുണം ചെയ്തെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അനൂപ് വർക്കി പറഞ്ഞു. റോഡ് നിയമങ്ങൾ തെറ്റിക്കുന്ന വാഹനത്തിെൻറ ചിത്രം മൊബൈൽ ആപ്പിൽ പതിഞ്ഞാൽ വാഹൻ സോഫ്റ്റ്‌വെയറാണ് പിഴ നിശ്ചയിക്കുന്നതെന്നത് നിയമലംഘകരിൽ പേടി സൃഷ്ടിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യാൻ ഇ പോസ് മെഷീനും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.